കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയര്‍ ആത്മപരിശോധന നടത്തണമെന്ന് ജയസൂര്യ

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: റോഡിന്റെ ശോചനീയാവസ്ഥ കണ്ട് കുഴിയടച്ച തന്നെ വിമര്‍ശിച്ച കൊച്ചി മേയര്‍ക്കും പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനുമെതിരെ നടന്‍ ജയസൂര്യ.

തൃപ്പൂണിത്തുറയില്‍ രണ്ട് സുഹൃത്തുക്കള്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത് കണ്ടാണ് നഗരത്തിലെ റോഡ് നന്നാക്കാനിറങ്ങിയതെന്നും കുഴിയില്‍ മെറ്റലിട്ടപ്പോള്‍ ശാസ്ത്രീയമാണോയെന്ന് നോക്കിയില്ലെന്നും ജയസൂര്യ പറഞ്ഞു.

Jayasurya

ശാസ്ത്രീയമായി പണിതവയാണെങ്കില്‍ എന്തുകൊണ്ട് നമ്മുടെ റോഡുകള്‍ ഒരു മഴകഴിയുമ്പോള്‍ ഇങ്ങനെയാകുന്നു. മേയറുടെ വീടിന് മുന്നില്‍പ്പോയി ഞങ്ങള്‍ ബഹളം വെയ്ക്കുകയോ വാഴവെയ്ക്കുകയോ ചെയ്തിട്ടില്ല. അപകടം കുറയ്ക്കാന്‍ കഴിയാവുന്ന കാര്യം ചെയ്യുകയായിരുന്നു. ഞങ്ങള്‍ മെറ്റലിട്ടതുകൊണ്ട് അപകടസാധ്യതകൂടിയെന്ന് പറയുന്നതില്‍ കാര്യമില്ല. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ രാത്രി ട്രാഫിക്ക് ഒഴിഞ്ഞ നേരത്താണ് മെറ്റലിടല്‍ നടത്തിയത്- ജയസൂര്യ പറയുന്നു.

ഇക്കാര്യത്തില്‍ മന്ത്രിയും മേയറും ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും റോഡിന് നികുതി അടയ്ക്കുന്നവര്‍ക്ക് മികച്ച റോഡില്‍ യാത്രചെയ്യാനുള്ള അവകാശമുണ്ട്. റോഡ് മോശമായാല്‍ ഞങ്ങള്‍ ജനങ്ങള്‍ ആരോടാണ് പരാതിപ്പെടേണ്ടത്- ജയസൂര്യ ചോദിക്കുന്നു.

സ്വന്തം കയ്യില്‍നിന്നും പണം ചെലവാക്കി കൂട്ടുകാര്‍ക്കൊപ്പം റോഡിലെ കുഴിനികത്തിയ ജയസൂര്യ പബ്ലിസിറ്റിയ്ക്കായിട്ടാണ് ഇത് ചെയ്തതെന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ ആരോപണത്തിനെതിരെ നാലുപാടുനിന്നം പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മേയര്‍ക്കും മന്ത്രിയ്ക്കുമെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം ജയസൂര്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇടതുമുന്നണിയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Actor Jayasurya criticized Kochi Mayor Tony Chammani's stand and PWD Minister VK Ibrahim Kunj's command against him over metaling road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X