കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഐസി ജനപ്രിയ പോളിസികള്‍ മാറ്റുന്നു

  • By Aswathi
Google Oneindia Malayalam News

LIC
ആലപ്പുഴ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പുതിയ പോളിസികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാല്‍പ്പതിയാറ് ജനപ്രിയ പൊളിസികള്‍ പില്‍വലിക്കുന്നു. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ)യുടെ നിര്‍ദ്ദേശമനുസരിച്ചാണ് സരള്‍, ജീവന്‍ ആനന്ദ് പോലുള്ള പോളിസികള്‍ പിന്‍വലിക്കുന്നത്.

പുതിയ പോളിസികള്‍ വരുന്നതോടെ പഴയ പോളിസികളുടെ പേരുള്‍പ്പടെ പിന്‍വലിക്കണം എന്നാണ് ഐആര്‍ഡിഎയുടെ നിര്‍ദ്ദേശം. ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തികൊണ്ട് പുതുക്കുന്ന എല്‍ഐസി പോളിസി ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വരും.

പുതിയ പോളിസി അനുസരിച്ച് ഇതുവരെ എല്‍ഐസി അടച്ചിരുന്ന പോളിസി പ്രീമിയം തുകയുടെ 3.09% സേവന നികുതി ഇനിമുതല്‍ ഉപഭോക്താക്കള്‍ അടക്കേണ്ടിവരും. അതോടൊപ്പം നിലവില്‍ മൂന്ന് വര്‍ഷമെങ്കിലും പ്രീമിയം അടച്ച പോളിസികള്‍ മുടങ്ങിയാലെ തുക തിരികെ ലഭിക്കൂ എന്നുള്ളത്, ഒരു വര്‍ഷമെങ്കിലും അടച്ചിട്ടുണ്ടെങ്കില്‍ ആ തുകയുടെ പകുതി തിരികെ നല്‍കണമെന്ന മാനദണ്ഡം പുതിയ പോളിസിയില്‍ പ്രാബല്യത്തില്‍ വരും.

ഒക്ടോബര്‍ മുതല്‍ ഉപഭോക്താക്കളുടെ ജീവിത ദൈര്‍ഘ്യം കണക്കാക്കുന്ന മോര്‍ട്ടാലിറ്റി ടേബിള്‍ പുതുക്കി നിശ്ചയിക്കും. നിലവില്‍ 1975ല്‍ തയ്യാറാക്കിയ മോര്‍ട്ടാലിറ്റി ടേബിളിന്റെ അടിസ്ഥാനത്തിലാണ് പ്രീമിയം നിശ്ചയിക്കുന്നത്.

English summary
Life insurance Corporation (LIC) in Kerala changing 46 policies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X