കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച മുതല്‍ 151 മരുന്നുകളുടെ വില കുറയുന്നു

  • By Aswathi
Google Oneindia Malayalam News

Medicine
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകളുടെ വിലകുറച്ച് ഇറക്കിയ വിജ്ഞാപനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വ്യാപകമായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍ അടക്കമുള്ള 151 മരുന്നുകളുടെ വിലയാണ് പുതിയ ഔഷധനയത്തിന്റെ ഭാഗമായി കുറയുന്നത്. ഔഷധനയത്തിന്റെ ഭാഗമായി നാഷണല്‍ ഫര്‍മസ്യൂട്ടികല്‍ അതോറിറ്റി വില പുതുക്കി നിശ്ചയ്ച്ചതാണ് വിലക്കുറവിന് കാരണം.

30 ശതമാനം വരെയാണ് വിലക്കുറവ്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആസ്മ, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്ന മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഇത് മൂലം മരുന്ന് ക്ഷാമമുണ്ടാകാതിരിക്കാനുള്ള നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.

പട്ടികയില്‍ ഉല്‍പ്പെട്ട മരുന്നുകള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നില്ലെന്ന് അതതു ജില്ലകളിലെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും തുടര്‍ച്ചയായി പരിശോധകള്‍ നടത്തണമെന്നും വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, പുതുക്കിയ വില അനുസരിച്ചുള്ള മരുന്നുകള്‍ കമ്പനികള്‍ പൂര്‍ണമായും എത്തിച്ചിട്ടില്ലെന്ന പരാതിയുണ്ട്.

നിലവിലുള്ള സ്റ്റോക്ക് പുതിയ വിലയ്ക്ക് വിറ്റാല്‍ നഷ്ടമാണെന്ന് ചെറുകിട വ്യാപാരികള്‍ അറിയിച്ചു. വിലകുറഞ്ഞ മരുന്നു ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട വ്യാപാരികള്‍ നിലവില്‍ സ്റ്റോക്കുള്ള മരുന്നുകള്‍ വില കുറച്ച് വില്‍ക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.

English summary
151 medicines price reduced in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X