Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടു; പിണറായി

Pinarayi Vijayan
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിക്കപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിഭാഷകനെതിരായ അഡീഷണല്‍ സിജെഎം കോടതിയുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകനെ വിലക്കുന്നത് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ മൊഴിഅട്ടിമറി കൂടെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരണം. വധഭീഷണിയുണ്ടെന്നതൊക്കെ എങ്ങനെയാണ് രഹസ്യമൊഴിയാവുന്നതെന്നും മകളുടെ കാര്യമൊക്കെ പരസ്യമായി പറയാവുന്നതല്ലെയെന്നും പിണറായി ചോദിച്ചു. സരിതയുടെ മൊഴി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്‍ പറഞ്ഞ കാര്യങ്ങള്‍ ഖണ്ഡിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സരിതയുടെ മൊഴി അട്ടിമറിക്കാന്‍ നാടകങ്ങളും അന്തര്‍ നാടകങ്ങളും അരങ്ങേറി. സര്‍ക്കാറിന്റെ ഇംഗിതം സരിതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ തെളിവാണ് ഇരുപത് പേജുള്ള പരാതി വെറും നാല് പേജായി ചുരുങ്ങിയത്. പിണറായി പറഞ്ഞു.

മൊഴി അട്ടിമറിക്കപ്പെട്ടു എന്നുറപ്പായതോടെ ഒളിവില്‍പോയ പല നേതാക്കളും പുറത്തു വന്നെന്നും ഒരു ശുഭവാര്‍ത്ത കേള്‍ക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് ഇക്കാര്യമാണ്, അല്ലാതെ മന്ത്രിസഭാ പുനസംഘടനയുടെ കാര്യമല്ലെന്നും പിണറായി ആരോപിച്ചു.

മാധ്യമങ്ങള്‍ ഒരു രാജ്യദ്രോഹവും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ ഒരു ഔദ്യോഗിക രഹസ്യവും മാധ്യമങ്ങള്‍ ചോര്‍ത്തിയിട്ടില്ല. മൊഴി അട്ടിമറിക്കാനുള്ള ശ്രമം പുറത്തുകൊണ്ടുവരികയാണ് ചെയ്തത്. പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+