Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഗൂഢതയുടെ പത്ത് കേന്ദ്രങ്ങള്‍

ബാംഗ്ലൂര്‍: ഭൂമിയില്‍ മനുഷ്യരില്‍ മാത്രമല്ല നിഗൂഢത ഒളിഞ്ഞ് കിടക്കുന്നത്. പ്രപഞ്ചത്തിലെ പല വസ്തുക്കളിലും നിഗൂഢത ഒളിഞ്ഞ് കിടക്കുന്നുണ്ട്. ബര്‍മുഡ ട്രയാംഗിളിന്റെ നിഗൂഢത ഇനിയും ചുരുളഴിക്കപ്പെടാത്ത രഹസ്യം തന്നെയാണ്. നിഗൂഢത എപ്പോഴും അദൃശ്യ ശക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഒരു മനുഷ്യന്റെ മനസ്സുമുതല്‍ വിശാലമായ പച്ചപ്പ് വിരിച്ച താഴ് വര വരെ നിഗൂഢതകള്‍ ഒളിപ്പിയ്ക്കുന്നവയാണ്.

ലോകത്തിലെ പത്ത് നിഗൂഢ സ്ഥലങ്ങളെപ്പറ്റി അറിയുകെ രസകരമായ കാര്യമാണ്. മരണത്തിന്റെയും ഭീതിയുടേയും നിഴല്‍ പടര്‍ത്തുന്ന ഇവിടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെന്തെന്ന് കണ്ടെത്താന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.

ബ്രിഡ്ജ് വാട്ടര്‍ ട്രയാംഗിള്‍

ബ്രിഡ്ജ് വാട്ടര്‍ ട്രയാംഗിള്‍

യു എസ്സിലെ മസ്സാച്ചുസെറ്റ്‌സിലെ 200 മൈല്‍ വിസ്തീര്‍ണമുള്ള ബ്രിഡ്ജ് വാട്ടര്‍ ട്രയാഗിള്‍ നിഗൂഢതയുടെ വിളനിലമാണ്. ഇവിടെ അദൃശ്യ ശക്തികളുവടെ താവളമായാണ് കണക്കാക്കുന്നത്. പ്രേതങ്ങളും, വിരൂപ ജീവികളും , ഭീമാകാര രൂപികളുമൊക്കെ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഇവിടെയെത്തുന്നവരില്‍ ചിലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

ബെന്നിംഗ്ടണ്‍ ട്രയാംഗിള്‍

ബെന്നിംഗ്ടണ്‍ ട്രയാംഗിള്‍

ഗ്ളാസ്റ്റണ്‍ബറി താഴ്വരയുടെ സമീപത്തായി തെക്ക് പടിഞ്ഞാറന്‍ വെര്‍മണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബെന്നിംഗ്ടണ്‍ ട്രയാംഗിള്‍.ഈ പ്രദേശത്ത് വിനോദ സഞ്ചാരത്തിനും കന്നുകാലി പരിപാലനത്തിനുമായൊക്കെ എത്തുന്ന ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. പലപ്രായത്തിലുള്ള സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും ഇവിടെ നിന്നും കാണാതായിട്ടുണ്ട്. ഒരു കൊളെജ് വിദ്യാര്‍ത്ഥിനിയും എട്ട് വയസ്സുകാരനുമാണ് അവസാനമായി കാണാതായത്. ഇവര്‍ എങ്ങോട്ടേയ്ക്കാണ് അപ്രത്യക്ഷരാകുന്നതെന്നത് അവ്യക്തം. ഭീതിയോടെയാണ് ജനങ്ങള്‍ ഈ പ്രദേശത്തെ നോക്കിക്കാണുന്നത്.

സാന്‍ ലൂയിസ് താഴ് വര

സാന്‍ ലൂയിസ് താഴ് വര

സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന താഴ്വരയാണ് സാന്‍ ലൂയിസ് താഴ് വര. ദക്ഷിണ കൊളറാഡോയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പറക്കും തളികകള്‍ ഈ പ്രദേശത്ത് എത്താറുള്ളതായി പറയുന്നത്. ആളുകള്‍നേരിട്ട് ഇക്കാര്യം കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മിഷിഗണ്‍ ട്രയാംഗിള്‍

മിഷിഗണ്‍ ട്രയാംഗിള്‍

മിഷിംഗണ്‍ തടാകത്തില്‍ സ്ഥിതിചെയ്യുന്ന ഈ ട്രയാംഗിളില്‍ വച്ച് വിമാനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപ്രത്യക്ഷമായിട്ടുണ്ട്. പ്രേതങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉള്ളതായി പറയപ്പെടുന്നു. ഈ പ്രദേശത്ത് നിന്നും പലതരത്തിലുള്ള അമാനുഷിക ശക്തികളെ കണ്ടിട്ടുള്ളതായി പറയുന്നു. 58 യാത്രക്കാരുമായി പോയ ഒരുവിമാനം ഇവിടെ വച്ച് അപ്രത്യക്ഷമായി യാത്രക്കാരെയോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ഇന്ന് വരെ കണ്ടെത്തിയിട്ടില്ല.

പോയിന്റ് പഌന്റ്

പോയിന്റ് പഌന്റ്

സന്തോഷത്തിന്റെ കേന്ദ്രമെന്നാണ് അര്‍ത്ഥമെങ്കിലും ഭീതിയുടെ കേന്ദ്രമാണ് ഇവിടം. വെസ്റ്റ് വിര്‍ജീനിയയില്‍ ഉള്ള പ്രദേശമായ ഇവിടെ 1960 കളില്‍ വരെ മോത് മാന്റെ സാന്നിദ്ധ്യം ഉള്ളതായി പറയപ്പെടുന്നു. ഏഴടി ഉയരവും , ചുവന്ന കണ്ണുകളും , ചിറകുകളും, വിരിഞ്ഞ നെഞ്ചുമുള്ള അമാനുഷികനായ മോത് മാന്‍ ഇവിടെ ജീവിച്ചിരുന്നതായി പറയുന്നു. 1967 ല്‍ സില്‍വര്‍ ബ്രിഡ്ജ് തകര്‍ന്നതോടെ ഈ അദ്ഭുത മനുഷ്യനും അപ്രത്യക്ഷമായി. എന്നാലും ഇപ്പോഴും ഇവിടെ അമാനുഷിക ജീവികള്‍ എത്താറുണ്ടെന്ന് പറയപ്പെടുന്നു.

ബിഗെലോ റാഞ്ച്

ബിഗെലോ റാഞ്ച്

അദൃശ്യ ശക്തികളുടെ താവളമായാണ് ഈ പ്രദേശത്തെ അറിയപ്പെടുന്നത്. 480 ഏക്കര്‍ പ്രദേശമാണിത്. നോര്‍ത്ത് വെസ്റ്റ് ഉട്ടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടത്തെ നിഗൂഢതകള്‍ ഇപ്പോഴും പഠന വിധേയമാക്കിക്കൊണ്ടിരിയ്ക്കുകയാണ്.

ഡെവിള്‍ സീ

ഡെവിള്‍ സീ

ചെകുത്താന്‍ കടലിനെ ഡ്രാഗണ്‍ ട്രയാംഗിള്‍ എന്നും അറിയപ്പെടുന്നു. പസഫിക് സമുദ്രത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ ട്രയാംഗിള്‍ വഴി കടന്നുപോകുന്ന കപ്പലുകളും മറ്റും അപ്രത്യക്ഷമാകാറുണ്ട്. ഈ പ്രദേശത്ത് നിന്നും പലതരത്തിലുള്ള വെളിച്ചവും മറ്റും യാത്രക്കാര്‍ കണ്ടിട്ടുണ്ട്. ടോക്യോയ്ക്ക് സമീപമാണ് ഈ ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 1952 നും 54 നു ഇടയ്ക്ക് ജപ്പാന്റെ അഞ്ച് പടക്കപ്പലുകളും 700 ആളുകളുമാണ് ഈ ട്രയാംഗിളില്‍ വച്ച് അപ്രത്യക്ഷരായത്.

അഞ്ചികുനി തടാകം

അഞ്ചികുനി തടാകം

കാനഡയിലെ നുനാവുട്ടില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് അഞ്ചികുനി. മത്സ്യബന്ധനമേഖലയായ ഇവിടെ നിന്നും 30 പേരാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അപ്രത്യക്ഷരായത്. തണുത്തറഞ്ഞ ജലമാണ് ഈ തടാകത്തിലുള്ളത്. തടാകവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രേതകഥകള്‍ നിലനില്‍ക്കുന്നുണ്ട്.

സൗത്ത് അറ്റലാന്റിക് അനോമലെ

സൗത്ത് അറ്റലാന്റിക് അനോമലെ

ഭൂമിയുടെ വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് ഭൗമോപരിതലവുമായി ഏറ്റവും അടുത്ത് എത്തുന്ന പ്രദേശമാണ് സൗത്ത് അറ്റ്‌ലാന്റിക് അനോമലെ. ബ്രസീലിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തും അസ്വാഭാവികതകള്‍ നിറഞ്ഞ് നില്‍ക്കുന്നതായാണ് കേള്‍ക്കുന്നത്.

സൂപ്പര്‍സ്റ്റിഷന്‍ പര്‍വ്വതങ്ങള്‍.

സൂപ്പര്‍സ്റ്റിഷന്‍ പര്‍വ്വതങ്ങള്‍.

അന്ധവിശ്വസത്തിന്‍റെ ഈ പര്‍വ്വത നിരകള്‍ സ്ഥിതിചെയ്യുന്നത് അരിസോണയിലാണ്. 1800 കളില്‍ ഈ പര്‍വ്വത നിരകളില്‍ വന്‍ സ്വര്‍ണശേഖരം ഉള്ളതായി കണ്ടെത്തി. പലരും സ്വര്‍ണം അന്വേഷിച്ച് ഇവിടെയെത്തുകയും കൊല്ലപ്പെടുകയും ചെയ്തു. ഇത്തരത്തില്‍ മരണപ്പെടുന്നവരുടെ ആത്മാക്കള്‍ ഇപ്പോഴും പര്‍വ്വതത്തിന് ചുറ്റും അലഞ്ഞ് നടക്കുന്നുവെന്നാണ് വിശ്വാസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+