വായ്പാനയം പ്രഖ്യാപിച്ചു,പലിശാ നിരക്കില്‍മാറ്റമില്ല

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതവും മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് 7.25 ശതമാനമായും റിസേര്‍വ് ബാങ്ക്, ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പാ നിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതവും 4 ശതമാനം തന്നെ.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 5.7ശതമാനമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നത് 5.5 ശതമാനമായി പുനര്‍ നിശ്ചയിച്ചു. പണലഭ്യത ചുരുക്കുന്ന നടപടികള്‍ താത്കാലികം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. രൂപയുടെ വിനിമയ മൂല്യത്തിനാണ് നിലവില്‍ ആര്‍ബിഐയുടെ ശ്രദ്ധയെന്നും ഭാവിയില്‍ പലിശാ നിരക്ക് കുറയ്ക്കുന്നതിന് സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു












Click it and Unblock the Notifications