കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാനയം പ്രഖ്യാപിച്ചു,പലിശാ നിരക്കില്‍മാറ്റമില്ല

  • By Aswathi
Google Oneindia Malayalam News

RBI
മുംബൈ: പലിശാനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. രാജാന്ത്യര വിപണിയില്‍ എണ്ണവിലയും ഇന്ത്യയില്‍ വ്യാപാര കമ്മിയും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പലിശാ നിരക്കുകള്‍ കുറയ്‌ക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുകയായിരുന്നു

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതവും മാറ്റമില്ലാതെ തുടരും. റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് 7.25 ശതമാനമായും റിസേര്‍വ് ബാങ്ക്, ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പാ നിരക്കായ റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും തുടരും. കരുതല്‍ ധനാനുപാതവും 4 ശതമാനം തന്നെ.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 5.7ശതമാനമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നത് 5.5 ശതമാനമായി പുനര്‍ നിശ്ചയിച്ചു. പണലഭ്യത ചുരുക്കുന്ന നടപടികള്‍ താത്കാലികം മാത്രമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. രൂപയുടെ വിനിമയ മൂല്യത്തിനാണ് നിലവില്‍ ആര്‍ബിഐയുടെ ശ്രദ്ധയെന്നും ഭാവിയില്‍ പലിശാ നിരക്ക് കുറയ്ക്കുന്നതിന് സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു

English summary
India's central bank left all key policy rates untouched to calm currency markets that saw a sharp depreciation of the rupee in recent months, while conceding that risks to growth have increased and retail inflation remained high.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X