ക്രിമിനല്‍ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ ശിവസേനയില്‍?
ദില്ലി: ഏറ്റവും അധികം ക്രമിനലുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ അവസരം നല്‍കിയത് ശിവ സേനയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംമ്‌സ് (ADR) ഉം നാഷണല്‍ ഇലക്ഷന്‍ വാച്ച്(NEW) സംയുക്തമായി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2004 ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ അംഗങ്ങളില്‍ 30 ശതാമനം പേരും ക്രിമിനല്‍ പശ്ചാത്തലുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യസഭാ അംഗങ്ങളില്‍ 17 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
ലോക്‌സഭയില്‍ നിലവിലെ 543 അംഗങ്ങളില്‍ 162 പേര്‍ (30 ശതമാനം) ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ളവരാണ്. 76 പേര്‍ (14 ശതമാനം) അംഗങ്ങളും അതീവ ഗൗരവമുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 232 രാജ്യസഭാ അംഗങ്ങളില്‍ 40 പേര്‍ ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ളവരാണ്. 16 പേര്‍ (7 ശതമാനം) അതീവ ഗൗരവവുള്ള ക്രിമിനല്‍ കേസുകളുമായി ബന്ധമുള്ളവരാണ്. 2004 ലെ തെരഞ്ഞെടുപ്പില്‍ ശിവ സേന മത്സരിയ്ക്കാന്‍ അവസരം നല്‍കിയ 75 ശതമാനംപേരും ക്രിമില്‍ കേസുകളുമായി ബന്ധമുള്ളവരാണ്. രണ്ടാംസ്ഥാനത്തുള്ളത് ലാലുപ്രസാദ് യാദവിന്റെ നേതൃത്ത്വത്തിലുള്ള രാഷ്ട്രീയ ജനതാദള്‍ ആണ്. 46 ശതമാനം സ്ഥാനാര്‍ഥികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്.
ക്രിമിനല്‍ പശ്ചാത്തലം നന്നായി മനസിലാക്കിയിട്ട് തന്നെയാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മത്സരിയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവസരം നല്‍കുന്നതെന്ന് നാഷണല്‍ ഇലക്ക്ഷന്‍ വാച്ചിന്‍രെ ദേശീയ കോ-ഓഡിനേറ്റര് അനില്‍ ബൈര്‍വാള്‍ പറഞ്ഞു. ഷിരോമണി അകാലി ദള്‍ (SAD) സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഏറ്റവും അധികം സ്വത്ത് ഉള്ളത്, ശരാശരി ആറ് കോടി രൂപയാണ് ഇവരുടെ സ്വത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്ക് ദേശം പാര്‍ട്ടിയാണ് 5.61 കോടി രൂപയാണ് ഇതിലെ സ്ഥാനാര്‍ത്ഥികളുടെ ആസ്തി.












Click it and Unblock the Notifications