കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണദുരന്തം: കീടനാശിനിയുടെഉറവിടം പരിശോധിക്കും

  • By Soorya Chandran
Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറിലെ ചാപ്രയിലെ സ്‌കൂളില്‍ ഉണ്ടായ ഉച്ച ഭക്ഷണ ദുരന്തം വീണ്ടും വിവാദങ്ങളിലേക്ക് നീളുന്നു. ദുരന്തത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന രീതിയില്‍ ജനത ദള്‍ യുണൈറ്റഡ് നേതാക്കള്‍ പ്രതികരിച്ചു തുടങ്ങി.

ഉച്ചഭക്ഷണത്തില്‍ കലര്‍ന്ന കീടനാശിനി ഗുജറാത്തില്‍ നിന്ന് എത്തിയതാണൊ എന്ന് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് ജെഡി(യു) എംഎല്‍എ ആയ മഞ്ജിത് സിങ് പറഞ്ഞത്. ഇതോടൊപ്പം ബോധ് ഗയയിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ടൈമറുകള്‍ രാജ്‌കോട്ടില്‍ ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കുമെന്ന് മഞ്ജിത് സിങ് പറഞ്ഞു. രാജ്‌കോട്ട് ഗുജറാത്തിലെ സ്ഥലമാണ്.

Food Poison Protest Bihar

നരേന്ദ്ര മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിട്ട പാര്‍ട്ടിയാണ് നിതീഷ് കുമാറിന്റെ ജെഡി(യു). ബിജെപിയുമായി നീണ്ട 17 വര്‍ഷത്തെ ബന്ധമാണ് മോഡി പ്രശ്‌നത്തില്‍ ജെഡി(യു) ഉപേക്ഷിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ജെഡി(യു) അധികാരത്തിലുള്ള ബീഹാറിലെ ബോധി ഗയയില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും, ഉച്ചഭക്ഷണ ദുരന്തത്തില്‍ 23 കുട്ടികള്‍ മരിക്കുന്നതും.

മഞ്ജിത് സിങിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും രംഗത്തിറങ്ങിയിട്ടുണ്ട്. ബീഹാറില്‍ ഗുജറാത്തോഫോബിയ(ഗുജറാത്ത് ഭയം) വളര്‍ത്താനാണ് നിതിഷിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ജനാര്‍ദ്ദന്‍ സിങ് പറഞ്ഞു.

English summary
Another war of words began on Monday between BJP and JD(U) over Chhapra's mid-day meal tragedy after JD(U) MLA Manjit Singh said that Nitish government will have to probe if 'killer' insecticides found in mid-day meal were also came from Gujarat as timers used in Bodh Gaya blasts were made in Rajkot (Gujarat)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X