സിക്കിമില്‍ മുഖ്യമന്ത്രിയെ 'കള്ളനാക്കി'
ഗാങ്‌ടോക്: സിക്കിമിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ദിനം പ്രതി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു ആക്ഷേപമുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ഒരു സംഭവം കൂടി നടന്നു. സിക്കിമിന്റെ മുഖ്യമന്ത്രിയെ പാഠ പുസ്തകം കള്ളനാക്കി.
ചീഫ് മിനിസ്റ്റര്‍ക്ക് പകരം തീഫ്(കള്ളന്‍) മിനിസ്റ്റര്‍ എന്നാണ് സിക്കിമിലെ അഞ്ചാം ക്ലാസ്സിലെ പരിസ്ഥിതി ശാസ്ത്ര പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഒരു നടപടിയുമുണ്ടായി. മുഖ്യമന്ത്രിയെ കള്ളനാക്കിയതില്‍ ഉത്തരവാദപ്പെട്ട നാല് പേരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിയെ കള്ളനാക്കിയത് മാത്രമല്ല, വേറെയും തെറ്റുകളുണ്ട് പുസ്തകത്തില്‍ . ഈ പാഠപുസ്തകങ്ങള്‍ നോക്കിയാണ് കുട്ടികള്‍ പഠിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് സങ്കടം.
ദില്ലിയില്‍ നിന്നുള്ള ടുലിപ് പബ്ലിക്കേഷന്‍സ് ആണ് പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുത്തുകള്‍ വരുത്തി നല്ല പുസ്തകം ഉടന്‍ ലഭ്യമാക്കണമെന്ന് അധ്യാപകര്‍ പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. അല്ലെങ്കില്‍ ചിലപ്പോള്‍ മുഖ്യമന്ത്രിയെ കള്ളന്‍ മന്ത്രി എന്ന രീതിയില്‍ തന്നെ പഠിച്ചുപോകും. എന്തായാലും സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചാമ്ലിങ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണവുമായി ഇറങ്ങിയിട്ടില്ല.












Click it and Unblock the Notifications