ഊര്‍ജ്ജം തെലുങ്കാന:ഉത്തര്‍പ്രദേശും വിഭജിക്കണമെന്ന്
ദില്ലി/ലഖ്നൗ: ആന്ധ്ര പ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ച ഉടന്‍ തന്നെ സംസ്ഥാന വിഭജനം എന്ന ആവശ്യവുമായി മറ്റ് ചിലരും രംഗത്തെത്തി. ഉത്തര്‍ പ്രദേശ് വിഭജിച്ച് ഹരിത് പ്രദേശ് രൂപീകരിക്കണം എന്ന ആവശ്യവുമായി ഒരു കേന്ദ്രമന്ത്രി തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
രാഷ്ട്രീയ ലോക് ദള്‍(ആര്‍എല്‍ഡി) നേതാവും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായ അജിത് സിങ് ആണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍ പ്രേദശിന്റെ പടിഞ്ഞാറ് ഭാഗം പ്രത്യേക സംസ്ഥാനമായി വിഭജിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നാണ് അജിത് സിങിന്റെ പക്ഷം.

ഞങ്ങള്‍ക്ക് ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യം. ഉത്തര്‍ പ്രദേശില്‍ നിന്ന് ബുന്ദല്ഖണ്ഡിനേയും വിഭജിക്കണം- അജിത് സിങ് ഡെയ്ലി ഭാസ്കറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വലിയ വികസനങ്ങള്‍ക്ക് ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യമെന്ന് അജിത് സിങ് പറയുന്നു. തെലങ്കാന പ്രശ്നം ഇപ്പള് ഏതാണ് പരിഹരിച്ചുകഴിഞ്ഞു. അതുപോലെ തന്നെയാണ് ഹരിത് പ്രദേശ് രൂപീകരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.വികസനത്തിനാവശ്യം ചെറിയ സംസ്ഥാനങ്ങളാണെന്നാണ് 2004 മുതല്‍ രാഷ്ട്രീയ ലോക് ദളിന്റെ നിലപാട്.
17 കോടി ജനങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. അവിടെ എത്ര ജില്ലകളുണ്ടെന്ന് ചോദിച്ചാല്‍ അധികൃതര്‍ പോലും കുടുങ്ങും. സംസ്ഥാനത്തിന്റെ അമിത വലിപ്പം നല്ല ഭരണത്തിനുള്ള സാധ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും അജിത് സിങ് പറയുന്നു.
ഉത്തര്‍ പ്രദേശിനെ നാലായി വിഭജിക്കണമെന്നതാണ് സത്യത്തില്‍ അജിത് സിങിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും അഭിപ്രായം.ഹരിത് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദല്‍ഖണ്ഡ്, മധ്യ ഉത്തര്‍ പ്രദേശ് എന്നിങ്ങനെ ആയിരിക്കണം വിഭജിക്കേണ്ടതെന്നും അജിത് സിങ് നിര്‍ദ്ദേശിക്കുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications