കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊര്‍ജ്ജം തെലുങ്കാന:ഉത്തര്‍പ്രദേശും വിഭജിക്കണമെന്ന്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി/ലഖ്‌നൗ: ആന്ധ്ര പ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തത്വത്തില്‍ തീരുമാനിച്ച ഉടന്‍ തന്നെ സംസ്ഥാന വിഭജനം എന്ന ആവശ്യവുമായി മറ്റ് ചിലരും രംഗത്തെത്തി. ഉത്തര്‍ പ്രദേശ് വിഭജിച്ച് ഹരിത് പ്രദേശ് രൂപീകരിക്കണം എന്ന ആവശ്യവുമായി ഒരു കേന്ദ്രമന്ത്രി തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

രാഷ്ട്രീയ ലോക് ദള്‍(ആര്‍എല്‍ഡി) നേതാവും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായ അജിത് സിങ് ആണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍ പ്രേദശിന്റെ പടിഞ്ഞാറ് ഭാഗം പ്രത്യേക സംസ്ഥാനമായി വിഭജിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു എന്നാണ് അജിത് സിങിന്റെ പക്ഷം.

Uttar Pradesh Map

ഞങ്ങള്‍ക്ക് ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യം. ഉത്തര്‍ പ്രദേശില്‍ നിന്ന് ബുന്ദല്‍ഖണ്ഡിനേയും വിഭജിക്കണം- അജിത് സിങ് ഡെയ്‌ലി ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വലിയ വികസനങ്ങള്‍ക്ക് ചെറിയ സംസ്ഥാനങ്ങളാണ് ആവശ്യമെന്ന് അജിത് സിങ് പറയുന്നു. തെലങ്കാന പ്രശ്‌നം ഇപ്പള്‍ ഏതാണ് പരിഹരിച്ചുകഴിഞ്ഞു. അതുപോലെ തന്നെയാണ് ഹരിത് പ്രദേശ് രൂപീകരിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.വികസനത്തിനാവശ്യം ചെറിയ സംസ്ഥാനങ്ങളാണെന്നാണ് 2004 മുതല്‍ രാഷ്ട്രീയ ലോക് ദളിന്റെ നിലപാട്.

17 കോടി ജനങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. അവിടെ എത്ര ജില്ലകളുണ്ടെന്ന് ചോദിച്ചാല്‍ അധികൃതര്‍ പോലും കുടുങ്ങും. സംസ്ഥാനത്തിന്റെ അമിത വലിപ്പം നല്ല ഭരണത്തിനുള്ള സാധ്യത തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്നും അജിത് സിങ് പറയുന്നു.

ഉത്തര്‍ പ്രദേശിനെ നാലായി വിഭജിക്കണമെന്നതാണ് സത്യത്തില്‍ അജിത് സിങിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും അഭിപ്രായം.ഹരിത് പ്രദേശ്, പൂര്‍വാഞ്ചല്‍, ബുന്ദല്‍ഖണ്ഡ്, മധ്യ ഉത്തര്‍ പ്രദേശ് എന്നിങ്ങനെ ആയിരിക്കണം വിഭജിക്കേണ്ടതെന്നും അജിത് സിങ് നിര്‍ദ്ദേശിക്കുന്നു.

English summary
Amid clear indications that the Congress leadership is inclined in favour of carving out a separate Telangana from Andhra Pradesh, union minister Ajit Singh led-Rashtriya Lok Dal (RLD) has stepped up the demand for Harit Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X