ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച ദുല്‍ഖര്‍കുരുക്കില്‍

ട്രാഫിക്ക് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പിപി ഷംസ് ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട താരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് ശരിയല്ലെന്ന് ഷംസ് പറഞ്ഞു.
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭീമി എന്ന സഞ്ചാരസിനിമയുടെ ഓഡിയോ റിലീസിന്റെ ഭാഗമായിട്ടാണ് ജൂലൈ 28ന് ഞായറാഴ്ച കൊച്ചിയില്‍ ബൈക്ക് റാലി സംഘടിപ്പിച്ചത്. ദുല്‍ഖറായിരുന്നു 130 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ പങ്കെടുത്ത റാലിയ്ക്ക് നേതൃത്വം നല്‍കിയത്. വൈകുന്നേരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ചുറ്റി ഐഎംഎ ഹാള്‍ വരെയായിരുന്നു ബൈക്ക് റാലി നടത്തിയത്. ദുല്‍ഖറിനൊപ്പം നടന് സണ്ണി വെയ്‌നും ബാലതാരം അനഘയും ബൈക്കിലുണ്ടായിരുന്നു.












Click it and Unblock the Notifications