തിരുവനന്തപുരത്ത് ഹര്‍ത്താലില്‍ ആക്രമണം

എംജി കോളേജില്‍ പൊലീസും എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കോളേജില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് അഞ്ച് എബിവിപി പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജില്‍ ആക്രമണങ്ങള്‍ തന്നെയായിരുന്നു.
അപ്രതീക്ഷിതമായി നടത്തിയ ഹര്‍ത്താലിനിടെ ദൂരപ്രദേശങ്ങളില്‍ നിന്നും മെഡിക്കല്‍ കോളേജിലും മറ്റുമെത്തിയ യാത്രക്കാര്‍ക്കായി പൊലീസ് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ സര്‍വീസ് സജീവമല്ലാത്തത് യാത്രക്കാരെ വലച്ചു.
അതേ സമയം, എംജി കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകന്‍ ബിആര്‍ സുദര്‍ശന കുമാറിന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായി. ആക്രമണത്തില്‍ രണ്ട് കാറുകള്‍ തകര്‍ന്നു.












Click it and Unblock the Notifications