കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിമൂണിനിടെ ഇടിമിന്നലേറ്റ് മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ഫോനിക്‌സ്: ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടെ തായ്‌ലന്റ് ദമ്പതിമാര്‍ അരിസോണയില്‍ ഇടിമിന്നലേറ്റ് മരിച്ചു.വടക്കന്‍ തായ് ലന്റ് സ്വദേശികളായ ആരാം കവേവോങ് ഭാര്യ റാട്ട്ചയ തന്ത്രനോന്‍ എന്നിവരാണ് ജൂലൈ 23 ന് ഇടിമിന്നലേറ്റ് മരിച്ചത്. ജൂലൈ 10 നാണ് ഇവര്‍ വിവാഹിതരായതെന്ന് ഇവരുടെ ഒരു ബന്ധു പൊലീസിനോട് പറഞ്ഞു. ഗ്രാന്റ് കാന്യന്‍ സന്ദര്‍ശിയ്ക്കുന്നതിനായി കൊകോനിയോയില്‍ എത്തിയതായിരുന്നു ഇവര്‍.

Arizona

എന്നാല്‍ ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തന്നെയാണോ എന്ന കാര്യത്തില്‍ കൊകോനിയോ അധികൃതര്‍ക്ക് സംശയമുള്ളതായി പറയുന്നു. മരണപ്പെട്ട രണ്ട് പേര്‍ക്കും ഇരുപത് വയസ്സ് മാത്രമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കവേ വോങിന് 30 വയസ്സും ഭാര്യയ്ക്ക് 26 വയസ്സും ഉണ്ടെന്ന് ബന്ധു പറയുന്നു. ഇവരുടെ മൃതദേഹം ഇപ്പോഴും കൊകോനിയയിലാണ് ഉള്ളതെന്നും ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കായി തായ്‌ലന്റിലേക്ക് കൊണ്ട് പോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് പിഞ്ച് കുഞ്ഞിനെ പത്ത് വയസ്സുകാരി രക്ഷിച്ചു

ഡെക്കാറ്റോര്‍: യുഎസിലെ ഡെക്കാറ്റോറിലെ ഒരു ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി. തീപിടുത്തത്തില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ ഒരു സ്ത്രീ തന്റെ രണ്ട് മൂന്നും വയസ്സുള്ള രണ്ട് മക്കളെ ജനാലയിലൂടെ താഴേക്ക് എറിഞ്ഞു. മൂന്നാമത്തെ നിലയില്‍ നിന്ന് അയല്‍ക്കാരുടെ അടുത്തേക്കാണ് കുട്ടികളെ എറിഞ്ഞത്. കുട്ടികള്‍ക്ക് ചെറിയ തോതില്‍ പരുക്ക് പറ്റി.

എന്നാല്‍ തന്റെ നവജാത ശിശുവിനെ താഴേക്ക് എറിയുമ്പോള്‍ കുഞ്ഞിനെ ജീവനോടെ കിട്ടുമെന്ന് സ്ത്രീയ്ക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ജോര്‍ജിയക്കാരിയായ ഗ്രേഷം (10) അതി സാഹസികമായി നവജാത ശിശുവിനെ തന്റെ കൈക്കുള്ളിലാക്കി. സ്ത്രീ കുട്ടികളെ രക്ഷിയ്ക്കുന്നതിനായി താഴേയ്ക്ക് എറിയുന്നത് ഗ്രേഷമിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഈ അവസരത്തിലാണ് യാതൊരു പോറലുമേള്‍ക്കാതെ അതിമനോഹരമായ ക്യാച്ചിലൂടെ ഗ്രേഷം കുഞ്ഞുവാവയെ തന്റെ കൈക്കുമ്പിളിലാക്കിയത്. കുഞ്ഞിനെ രക്ഷിച്ചതോടെ ഈ പത്ത് വയസ്സുകാരി വാര്‍ത്തകളില്‍ താരമായി മാറിയിരിക്കുകയാണ്.

English summary
A relative of a Thai couple who were fatally struck by lightning in northern Arizona says the two were on their honeymoon at the time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X