സദ്ദാമിന്റെ വാള് ഇറാഖിന് കൈമാറി

വാഷിങ്ടണ്‍: അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് കടത്തിക്കൊണ്ടുപോയ സദ്ദാം ഹുസൈന്റെ വാള് ഇറാഖിന് കൈമാറി. സ്വര്‍ണം കൊണ്ടുള്ള വാളാണിത്.
43 ഇഞ്ച് നീളമുള്ള വാള് ഇറാഖി അംബാസഡര്‍ക്കാണ് കൈമാറിയത്. വാള് സൂക്ഷിക്കാന്‍ സ്വര്‍ണ ഉറയുമുണ്ട്. ഇതിന് മുകളില്‍ അറബി ലിപിയില്‍ എന്തോ എഴുതിയിട്ടുമുണ്ട്.
2012 ജനുവരിയില്‍ വാള് ലേലത്തിന് വച്ചപ്പോഴാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇത് കണ്ടെത്തിയത്. മാഞ്ചസ്റ്ററില്വച്ചായിരുന്നു ലേലം നടന്നത്. എന്നാല്‍ വാള് കണ്ടുകെട്ടുന്നതിന് മുമ്പ് തന്നെ ലേല കമ്പനി ഇത് വിറ്റിരുന്നു. ഏതാണ്ട് ഒമ്പത് ലക്ഷം രൂപക്കാണ് അവര്‍ സദ്ദാമിന്റെ വാള് വിറ്റത്.
അമേരിക്കക്കാരനായ ഒരു ചരിത്രകാരനാണ് വാള് ഇറാഖില്‍ നിന്ന് കൊണ്ടുവന്നതെന്നാണ് ലേല കമ്പനി അധികൃതര്‍ പറയുന്നത്. വാള് യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇത് സദ്ദാമിന് ആരോ സമ്മാനം നല്‍കിയതാകാമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഒരു യുദ്ധ വിജയത്തിന്റെ സ്മാരകമായി വാള് അമേരിക്കയില്‍ സൂക്ഷിക്കേണ്ടതില്ലെന്നും അമേരിക്ക കരുതുന്നു.
എന്തായാലും അമേരിക്കന്‍ അധിനിവേശത്തിന്റെ കാലത്ത് സദ്ദാം ഹുസൈന്റെ സ്വകാര്യ ഓഫീസില്‍ നിന്നാണ് വാള് തട്ടിയെടുത്തതെന്ന് ഉറപ്പായിട്ടുണ്ട്. അത് അമേരിക്കന്‍ സര്‍ക്കാരിന്റെ അറിവോട് കൂടെ ആയിരുന്നില്ലെന്നും പറയാം. സദ്ദാമിന്റെ സ്വകാര്യ ശേഖരത്തിലെ വാള് അമേരിക്കയില്‍ എത്തിയിട്ടുണ്ടെങ്കില്‍ പുറം ലോകമറിയാത്ത എത്രയെത്ര വിലപിടിച്ച സാധനങ്ങള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ വഴി പുറത്തെത്തിയിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications