കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റെ വാള്‍ ഇറാഖിന് കൈമാറി

  • By Soorya Chandran
Google Oneindia Malayalam News
Saddam Hussein

വാഷിങ്ടണ്‍: അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് കടത്തിക്കൊണ്ടുപോയ സദ്ദാം ഹുസൈന്റെ വാള്‍ ഇറാഖിന് കൈമാറി. സ്വര്‍ണം കൊണ്ടുള്ള വാളാണിത്.

43 ഇഞ്ച് നീളമുള്ള വാള്‍ ഇറാഖി അംബാസഡര്‍ക്കാണ് കൈമാറിയത്. വാള്‍ സൂക്ഷിക്കാന്‍ സ്വര്‍ണ ഉറയുമുണ്ട്. ഇതിന് മുകളില്‍ അറബി ലിപിയില്‍ എന്തോ എഴുതിയിട്ടുമുണ്ട്.

2012 ജനുവരിയില്‍ വാള്‍ ലേലത്തിന് വച്ചപ്പോഴാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇത് കണ്ടെത്തിയത്. മാഞ്ചസ്റ്ററില്‍വച്ചായിരുന്നു ലേലം നടന്നത്. എന്നാല്‍ വാള്‍ കണ്ടുകെട്ടുന്നതിന് മുമ്പ് തന്നെ ലേല കമ്പനി ഇത് വിറ്റിരുന്നു. ഏതാണ്ട് ഒമ്പത് ലക്ഷം രൂപക്കാണ് അവര്‍ സദ്ദാമിന്റെ വാള്‍ വിറ്റത്.

അമേരിക്കക്കാരനായ ഒരു ചരിത്രകാരനാണ് വാള്‍ ഇറാഖില്‍ നിന്ന് കൊണ്ടുവന്നതെന്നാണ് ലേല കമ്പനി അധികൃതര്‍ പറയുന്നത്. വാള്‍ യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതല്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. ഇത് സദ്ദാമിന് ആരോ സമ്മാനം നല്‍കിയതാകാമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഒരു യുദ്ധ വിജയത്തിന്റെ സ്മാരകമായി വാള്‍ അമേരിക്കയില്‍ സൂക്ഷിക്കേണ്ടതില്ലെന്നും അമേരിക്ക കരുതുന്നു.

എന്തായാലും അമേരിക്കന്‍ അധിനിവേശത്തിന്റെ കാലത്ത് സദ്ദാം ഹുസൈന്റെ സ്വകാര്യ ഓഫീസില്‍ നിന്നാണ് വാള്‍ തട്ടിയെടുത്തതെന്ന് ഉറപ്പായിട്ടുണ്ട്. അത് അമേരിക്കന്‍ സര്‍ക്കാരിന്റെ അറിവോട് കൂടെ ആയിരുന്നില്ലെന്നും പറയാം. സദ്ദാമിന്റെ സ്വകാര്യ ശേഖരത്തിലെ വാള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെങ്കില്‍ പുറം ലോകമറിയാത്ത എത്രയെത്ര വിലപിടിച്ച സാധനങ്ങള്‍ അമേരിക്കന്‍ പട്ടാളക്കാര്‍ വഴി പുറത്തെത്തിയിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.

English summary
A gold-laden sword looted from ousted Iraqi dictator Saddam Hussein’s personal office in the aftermath of the US invasion of Iraq has been returned to Iraqi authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X