കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിനവദൂദിനെവിലക്കിയത് പൊലീസ്,മുസ്ലീംമതനേതാക്കളല്ല?

  • By Meera Balan
Google Oneindia Malayalam News

Amina, Wadud
ചെന്നൈ: അമേരിക്കയിലെ ഇസ്ലാം ഫെമിനിസ്റ്റും മത പണ്ഡിതയുമായ ആമിന വദൂദിന്റെ പ്രസംഗത്തിന് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തണ്ടായിരുന്നുവെന്ന് തമിഴ് നാട്ടിലെ ഷിയാ നേതാവ് നദുഗുലാം മൊഹമ്മദ് മെഹ്ദിഖാന്‍ പറഞ്ഞു. മുസ്ലിം സംഘടനകളുടെ എതിര്‍പ്പുണ്ടാകുമെന്ന് ആരോപിച്ചാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നടക്കാനിരുന്ന ആമിന വദൂദിന്റെ പ്രസംഗത്തിന് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. അവരുടെ പ്രസംഗം നിര്‍ത്തലാക്കിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും പ്രസംഗിയ്ക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും മൊഹമ്മദ് മെഹ്ദിഖാന്‍ പറഞ്ഞു.

പൊലീസിന്റെ ഇടപടലിനെതിരെ അദ്ദേഹം പരോക്ഷമായി പ്രതിഷേധിച്ചു. എന്നാല്‍ അവുരടെ പ്രസംഗങ്ങള്‍ മതത്തിന് എതിരാകരുതെന്നും തസ്ലിമ നസ്‌റിനെപ്പോലെയോ സല്‍മാന്‍ റുഷ്ദിയെപ്പോലെയോ ആകരുതെന്നും മത അധ്യക്ഷന്‍ പറഞ്ഞു. മാത്രമല്ല ഒരു പൊതു പരിപാടിയ്ക്ക് വേണ്ടിയല്ല അവരെ പ്രസംഗിയ്ക്കാന്‍ വിളിച്ചതെന്നും, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ സദസ്സിന് വേണ്ടിയ പ്രസംഗിയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി പല സാഹിത്യകാരന്‍മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ജൂത ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ആമിന വദൂദ് ഇസ്ലാമിനെതിരായ സംസാരിയ്ക്കുമെന്നും അതിനാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്നും ചില മതനേതാക്കളില്‍ നിന്നും പൊലീസിന് വിവരും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസംഗം നിര്‍ത്തിവയ്ച്ചത്.

സര്‍വ്വകലാശാലയിലെ പ്രസംഗത്തില്‍ 'ജെന്റര്‍ ആന്റ് ഇസ്ലാമിക് റിഫോംസ് ' എന്ന വിഷയത്തെപ്പറ്റിയാണ് ആമിന വദൂദ് പ്രസംഗിയ്ക്കാനിരുന്നത്. എന്നാല്‍ ഇത് യാഥാസ്ഥിതിക മുസ്ലിങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു, യാഥാസ്ഥിതിക മുസ്ലിങ്ങളെ ഉന്നം വച്ചുള്ള പ്രസംഗമായിരുന്നു ആമിന വദൂദ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് കേള്‍ക്കുന്നു. സൂഫി കവിയായ സയ്യിദ് അമീറുദ്ദീന്‍ പറഞ്ഞു.

അറുപത് കാരിയായ ആമിന വദൂദ് മേരിലാന്റിലാണ് ജനിച്ചത്. ഇരുപതാമത്തെ വയസ്സിലണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചത്. യാഥാസ്ഥിതിക മുസ്ലിം ആദര്‍ശങ്ങളോട് അനുകൂല നിലപാട് വച്ച് പുലര്‍ത്തുന്ന വ്യക്തിയല്ല ആമിന വദൂദ്. മുസ്ലീം മതപണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന സദസിനെ അഭിസംഭോദന ചെയ്തുകൊണ്ടാണ് 2005 ല്‍ അവര്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ഇസ്ലാമിനുള്ളില്‍ സ്ത്രീയ്ക്ക് മാന്യമായ സ്ഥാനവും നീതിയും തുല്ല്യതയും ഉറപ്പാക്കുന്നതിന് വേണ്ടി സിസ്റ്റേഴ്‌സ് ഇന്‍ ഇസ്ലാം എന്ന സംഘടനയ്ക്ക് രൂപം നല്‍കി. മറ്റ് മതങ്ങളില്‍ നടക്കുന്നതും ഇസ്ലാമില്‍ വിലക്കപ്പെട്ടതുമായ പല പരിഷ്‌കരണങ്ങള്‍ക്കും മുതിര്‍ന്നതോടെ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ കണ്ണില്‍ ആമിന വദൂദ് തെറ്റുകാരിയായി മാറി. തന്റെ പ്രസംഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയ്‌ക്കെതിരെ അവര്‍ ട്വിറ്ററിലൂടെ ശക്തമായി പ്രതിഷേധിച്ചിരുന്നു.

English summary
American Islamic scholar AminaWadud, prohibited from addressing the University of Madras by police under pressure from radical elements, has found support from an unlikely quarter. Chief qazi (Shia) of Tamil NaduGhulam Mohammed Mehdi Khan said, "Stopping her from speaking is not the solution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X