ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; 79പേര് ആശുപത്രിയില്‍
ജയ്പ്പൂര്‍: ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഉച്ചഭക്ഷണ ദുരന്തത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നു. രാജസ്ഥാനിലെ ഒരു സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് 79 കുട്ടികളെയാണ് അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നും ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തലകറക്കവും മറ്റും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോട് കൂടി തന്നെ കുട്ടികള്‍ക്ക് ആശുപത്രി വിടാനാകും എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ച് അവശ നിലയിലായ ഒരു പെണ്‍കുട്ടിയെ ബില്‍വാര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമല്ല. ബില്‍വാര ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂള്‍ പ്രിന്‍സിപ്പളിനേയും മൂന്ന് പാചകക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഡ് ചെയ്തു. സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്ത്വത്തിലാണ് അന്വേഷണം.ബീഹാര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനല് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്ത്തിയ്ക്കുന്നത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications