കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണത്തില്‍ ചത്തപല്ലി; 79പേര്‍ ആശുപത്രിയില്‍

  • By Meera Balan
Google Oneindia Malayalam News

ജയ്പ്പൂര്‍: ബീഹാറില്‍ 23 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഉച്ചഭക്ഷണ ദുരന്തത്തിന് ശേഷം രാജ്യത്ത് വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നു. രാജസ്ഥാനിലെ ഒരു സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് 79 കുട്ടികളെയാണ് അസ്വസ്തത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നും ചത്ത പല്ലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തലകറക്കവും മറ്റും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Mid-Day_Meal

എന്നാല്‍ കുട്ടികളില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോട് കൂടി തന്നെ കുട്ടികള്‍ക്ക് ആശുപത്രി വിടാനാകും എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ച് അവശ നിലയിലായ ഒരു പെണ്‍കുട്ടിയെ ബില്‍വാര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില ഗുരുതരമല്ല. ബില്‍വാര ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പളിനേയും മൂന്ന് പാചകക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തു. സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്ത്വത്തിലാണ് അന്വേഷണം.ബീഹാര്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനല്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അതിനിടയിലാണ് വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കുന്നത്.

English summary
Just a few days after the Bihar mid day meal tragedy where 23 children died, a primary school in Baneda reports of a similar incident. 79 students from the upper primary school in Rajasthan fell ill on Tuesday after the consumption of mid day meals in which a lizard was found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X