Get Updates
Get notified of breaking news, exclusive insights, and must-see stories!

മോട്ടോര്‍ സൈക്കിളിന് വേണ്ടി മകന്‍ അച്ഛനെ കൊന്നു

Blood, Knife
വാരണാസി: മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്‍കാത്തതിന് മകന്‍ അച്ഛനെ കൊന്നു. ബാല്ല്യ ജില്ലയിലെ ഖൈറ നിഫ്കി ഗ്രാമത്തില്‍ ജൂലൈ 29 അര്‍ദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. ശിവാനന്ദ് ഗിരി (62) എന്നയാളെയാണ് മകനായ അനില്‍ കൊന്നത്. ശിവാനന്ദന്റെ രണ്ട് മക്കളില്‍ മൂത്തവനായ അനില്‍ ജോലിചെയ്യുന്നത് തൊട്ടടുത്ത നഗരത്തിലാണ്. ഇടയ്ക്ക് ഇയാള്‍ വീട്ടിലേക്ക് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനില്‍ സ്വന്തം വീട്ടിലുണ്ട്.

സംഭവം നടക്കുന്ന ദിവസം രാത്രി അനില്‍ മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ നല്‍കാന്‍ ശിവാനന്ദനോട് ആവശ്യപ്പെട്ടു.എന്നാല്‍ ഇയാള്‍ താക്കോല്‍ കൊടുക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ വഴക്കായി. വഴക്കിനിടില്‍ അനില്‍ കല്ല് കൊണ്ട് ഇടിച്ച് ബൈക്ക് നശിപ്പിയ്ക്കാന്‍ ശ്രമിച്ചു. ശിവാനന്ദ് അനിലിനെ തടയാന്‍ ശ്രമിച്ചതോടെ അനില്‍ ഇയാള്‍ക്ക് നേരെ തിരിഞ്ഞു. ശിവാന്ദന്റെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു അനില്‍. തലയ്ക്ക് അടിയേറ്റ ഉടന്‍ തന്നെ ശിവാനന്ദന്‍ മരിച്ചു.

സംഭവത്തെത്തുടര്‍ന്ന് അനില്‍ അവിടെ നിന്നും രക്ഷപ്പെടുകയാണുണ്ടായത്. ശിവാനന്ദന്റെ ഇളയമകന്‍ അനിലിനെതിരെ നാഗ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനിലിനായുള്ള അന്വേഷണങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കയിട്ടുണ്ട്. ശിവാനന്ദന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+