14കാരിക്കെതിരെ അമ്മയുടെ കാമുകന്റെ പീഡനശ്രമം
തൃശ്ശൂര്‍: പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും അവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം.
ഭര്‍ത്താവ് നേരത്തെ മരിച്ച യശോദ എന്ന 38 കാരിയും കൂടെ പണിയെടുക്കുന്ന കൊല്ലാങ്കി സുനിലുമാണ് അറസ്റ്റിലായത്. കെട്ടിടം പണിക്കാരനായ സുനിലിന്റെ കൂടെയാണ് പീഡനശ്രമത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ യശോദയും ജോലി ചെയ്യുന്നത്. ഇവര്‍ തമ്മില്‍ അടുപ്പത്തിലാണ്.
മൂന്ന് പെണ്‍മക്കളാണ് യശോദയ്ക്ക്. ചിലങ്ക ബീച്ച് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. യശോദയെ കാണാനായി ഇയാള്‍ സ്ഥിരമായി ഈ വീട്ടില്‍ എത്താറുണ്ടായിരുന്നത്രെ. വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സുനില്‍ ശ്രമിച്ചു എന്നാണ് കേസ്. ഇതിന് കൂട്ടുനിന്നതിനാണ് അമ്മ യശോദയെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ പീഡന ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വൈദ്യപരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയ തൃശ്ശൂരിലെ നിര്‍ഭയ മഹിളാ മന്ദിരത്തിലെത്തിച്ചു.
വാടാനപ്പള്ളി എസ് ഐ സന്ദീപ്, അഡീ. എസ് ഐ രാമനാഥന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജൂവനൈല്‍ ആക്ട് പ്രകാരം സുനിലിനും യശോദയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications