കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് ഒരു നഗരം ഇരുട്ടില്‍

  • By Meera Balan
Google Oneindia Malayalam News

Flag, Philippines
മനില: വൈദ്യുത ബില്‍ അടയ്ക്കാത്തതിന് 1,200,000ത്തോളം ഫിലീപ്പീന്‍സുകാര്‍ ഇരുട്ടില്‍. വൈദ്യുതി ബില്‍ കുടിശ്ശികയായി കോടിക്കണക്കിന് രൂപയാണ് വൈദ്യുതി വിതരണക്കായ നാഷണല്‍ ഗ്രിഡിന് നല്‍കാനുള്ളത്. ജൂലൈ 30 നാണ് ആല്‍ബേ പ്രവിശ്യയിലെ ലക്ഷക്കണത്തിന് വരുന്ന ജനങ്ങളെ ഇരുട്ടിലാക്കി നാഷണല്‍ ഗ്രിഡ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വൈദ്യുതി ബന്ധം വേര്‍പെടുത്തിയതെന്നാണ് ആരോപണം. ആല്‍ബേ പ്രവിശ്യയുടെ തലസ്ഥാനമായ ലെഗാസ്പി ചൊവ്വാഴ്ച പൂര്‍ണമായും ഇരുട്ടിലായി. കടകളും മറ്റും വളരെ മുന്‍പ് തന്നെ അടച്ചു. ആശുപത്രികളും ഓഫീസുകളും ജനറേറ്ററിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിച്ചത്.

ഫിലീപ്പീന്‍സില്‍ കടുത്ത് വൈദ്യുവതി പ്രതിസന്ധിയാണ് നീിനല നില്‍ക്കുന്നത്. കൃത്യമായി വൈദ്യുതി ബില്‍ അടയ്ക്കാത്തതാണ് പ്രതിസന്ധികള്‍ക്ക്് കാരണം. ഫിലീപ്പീന്‍സിലെ ഊര്‍ജ വകുപ്പ് ആല്‍ബേ ഇലക്ട്രിക് കോ-ഓപ്പറേറ്റീവിന് നോട്ടീസ് അയച്ചതായി പറയുന്നു. 15 വര്‍ഷത്തെ വൈദ്യുതി കുടിശ്ശികയായി 93 മില്ല്യന്‍ ഡോളറാണ് ആല്‍ബേയിലുള്ളവര്‍ അടച്ച് തീിര്‍ക്കാനുള്ളത്.എന്നാല്‍ മുന്നറിയിപ്പി ല്ലാതെ വൈദ്യുതി വിശ്‌ഛേദിച്ചതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ നിലനിനല്‍ക്കുന്നു.

English summary
An entire province in the Philippines has been plunged into darkness after the national power grid operator cut off supply because of accumulated debt of $93 million.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X