Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞു?

Blood, Knife
നിയാമി: നൈജറിന്റെ തലസ്ഥാനമായ നിയാമിയിലെ വിമാനത്താവളത്തിലുള്ളവര്‍ ആകെ ആശങ്കയിലാണ്. ചൊവ്വാഴ്ച( ജൂലൈ 30) രാവിലെ അഞ്ച് മണിയ്ക്ക് നിയമിയിലേക്ക് എത്തിയ എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ നിന്ന് ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പ് ഒരു മൃതദേഹം താഴേയ്ക്ക് വലിച്ചെറിയപ്പെട്ടു. നൈജറിന്‍റെ ആഭ്യന്തരകാര്യ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് വളരെ ആസൂത്രിതമായ രീതിയില്‍ വിമാനത്തില്‍ നിന്നും മൃതദേഹം വലിച്ചെറിഞ്ഞത്. തദ്ദേശീയനായ അബ്ദോ ലാദോ സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്.

വിമാനത്തില്‍ നിന്ന് മൃതദേഹം വലിച്ചെറിഞ്ഞതിന് സമീപത്തായാണ് അബ്ദോ നിന്നത്. രാവിലെ അഞ്ച് മണിയ്ക്കായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒരു കറുത്ത ശരീരം ഇയാള്‍ കണ്ടത്.അടുത്ത് ചെന്നപ്പോഴാണ് അത് മൃതദേഹമാണെന്ന് മനസിലയത്. പൊലീസ് സ്ഥത്തെത്തുകയും മൃതദേഹം പരിശോധിയ്ക്കുകയും ചെയ്തു. വിമാനത്തിന്റെ ഇടത് വശത്തുള്ള ചിറകിലും രക്തക്കറ പുരണ്ടിരുന്നതായി അബ്ദോ പറയുന്നു.

ബുര്‍ക്കിനാ ഫാസോയുടെ തലസ്ഥാനത്ത് നിന്നും പാരിസിലേക്ക് പോകുന്ന വിമാനമാണ്. എന്നാല്‍ നിയാമിയില്‍ വിമാനം തടഞ്ഞ് വച്ചിരിയ്ക്കുകയാണ്. വിമാനത്തിലെ ജീവനക്കാരെയും യാത്രക്കാരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകം വിമാനത്തിനുള്ളില്‍ വച്ച് നടന്നതാണോ അതോ മൃതദേഹം വിമാനത്തില്‍ കൊണ്ട് വന്നതിന് ശേഷം ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ചതാണോ എന്നിങ്ങനെയുള്ള ആശങ്കകള്‍ പൊലീസിനുണ്ട്. ഏകദേശ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ യാത്രക്കാര്‍ക്ക് വിമാനത്താവളം വിട്ട് പോകാന്‍ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+