ശ്വാനവിവാഹത്തിന് അമൃത്സര്‍;ഹണിമൂണ്‍ ലണ്ടനില്‍
അമൃത്സര്‍: മകളുടേയോ മകന്റേയോ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തണമെന്നത് എല്ലാ മാതാപിതാക്കളുടേയും സ്വപ്നമായിരിക്കും. എന്നാല്‍ അതുപോലെ സ്വന്തം നായയുടെ കല്യാണം നടത്തണം എന്ന് ആഗ്രഹിച്ചാലോ... അത്തരമൊരു സംഭവം നടക്കാനൊരുങ്ങുകയാണ് അമൃത്സരില്‍.
ഓഫീസേഴ്സ് കോളനിയിലെ ആര്‍കെ ഖോസ്ലയുടേയും രന്‍ജീത് അവന്യുവിലെ എസ്.ബാവയുടേയും നായകള്‍ വിവാഹിതരാകാന്‍ പോവുകയാണ്. അതും എല്ലാ ആര്ഭാടങ്ങളോടേയും ആചാരങ്ങളോടേയും!

ഖോസ്ലെയുടെ നായ ജാക്ക് ആണ് വരന്. ബാവയുടെ പട്ടി ജെന്നിഫര്‍ വധുവും. 2013 സെപ്റ്റംബര്‍11 നാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദു ആചാരപ്രകാരമായിരിക്കും ചടങ്ങുകളെല്ലാം. ഉത്തരേന്ത്യയിലെ ഹിന്ദു കല്യാണങ്ങള്ക്കുണ്ടാകുന്നതുപോലെ മെഹന്ദി, ബാരാത്ത് എന്നിവയും ഉണ്ടാകും.
പഞ്ചാബി പാട്ടുകാരനായ സബാര്‍ കോട്ടിയുടെ ലൈവ് മ്യൂസികും വിവാഹ വേദിയില്‍ ഉണ്ടാകും. ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് വരന്റേയും വധുവിന്റേയും വീട്ടുകാര്‍. കല്യാണത്തിന് ചെക്കനും പെണ്ണും ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ഇന്‍വിറ്റേഷന്‍ കാര്‍ഡില്‍ വ്യക്തമായി അച്ചടിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം നവശ്വാന ദമ്പതിമാര്‍ മധുവിധു ആഘോഷിക്കാന്‍ എവിടെ പോകണമെന്ന് പോലും ഇവരുടെ രക്ഷിതാക്കള്‍ തീരുമാനിച്ചുകഴിഞ്ഞു. ലണ്ടനിലെ പഞ്ചനകഷത്ര ഹോട്ടലിലെ സ്യൂട്ട് റൂമാണ് ജാക്കിനും ജെന്നിഫറിനും ഹണിമൂണ്‍ ആഘോഷിക്കാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ബന്ധപ്പെട്ടെങ്കിലും അവരാരും സമ്മതിച്ചില്ലെന്ന് ജാക്കിന്റെ ഉടമയായ ഖോസ്ല പറയുന്നു.
പിന്നെ വേറൊരു കാര്യത്തിലും ഖോസ്ലക്ക് സന്തോഷമുണ്ട്. ജാക്കിന്റെ അച്ഛനും അമ്മയും ഇംഗ്ലണ്ടുകാരാണ്. അവരുടെ നാട്ടിലേക്കാണല്ലോ ജാക്ക് ഹണിമൂണിന് പോകുന്നത്.
ഓഫീസേഴ്സ് കോളനിയിലെ ഖോസ്ലയുടെ വീട്ടില്‍ ജാക്കിന് സ്വന്തമായി ഒരു എസി മുറിയുണ്ട്.ടിവി സീരിയല്‍ കാണുന്നതാണ് ഇഷ്ടന്റെ ഇഷ്ട വിനോദം. എല്ലാ ദിവസവും അവനെ നോക്കാന്‍ ഒരു മൃഗഡോക്ടര്‍ വീട്ടിലെത്തും. സുഖസൗകര്യങ്ങളിലാണ് ജീവിക്കുന്നതെങ്കിലും വീട്ടിലേക്കാരെങ്കിലും അതിക്രമിച്ച് കടക്കാനൊരുങ്ങിയാല്, അപ്പോഴറിയാം ജാക്കിന്റെ തനി സ്വരൂപം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications