Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി:ബിജെപി നിര്‍ണായകയോഗം

ദില്ലി: അടുത്ത വര്‍ഷം നടക്കാനിര്കകുന്ന ലോക് സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപിയും ആര്‍എസ്എസും യോഗം ചേരുന്നു.2013 ആഗസ്റ്റ് 1 നാണ് യോഗം. നരേന്ദ്ര മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രാചാരണസമിതി അധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യമായാണ് ആര്‍എസ്എസ്-ബിജെപി യോഗം നടക്കുന്നത്.

പൊതുതിരഞ്ഞെടുപ്പില്‍ എന്തൊക്കെ നിലപാടുകള്‍ എടുക്കണം എന്നത് സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചകള്‍ എന്നറിയുന്നു. നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയരാനിടയുണ്ട്. നരേന്ദ്ര മോഡിയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു പക്ഷേ ഈ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.

BJP Flag

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ട്ടി എന്തൊക്കെ കാര്യങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിജെപി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങും നരേന്ദ്ര മോഡിയും ആര്‍എസ്എസ് നേതാക്കളായ ഭയ്യാജി ജോഷി, ദത്തത്രേയ ഹോസബാലെ, സുരേഷ് സോണി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ എല്‍ കെ അദ്വാനി യോഗത്തിനെത്തില്ല. അദ്ദേഹം സ്ഥലത്തില്ല എന്നാണ് പറയപ്പെടുന്നത്. തിരിച്ചെത്തിയാലുടന്‍ ആര്‍എസ്എസ് നേതൃത്വവായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പറയപ്പെടുന്നു.

മോഡി നയിക്കുന്ന തിരഞ്ഞെടുപ്പ് സമിതിയായിരിക്കും ബിജെപിയുടെ എല്ലാ തിരഞ്ഞെടുപ്പ പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുക. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഖഡ്ഗിരിക്കും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താക്കോല്‍ സ്ഥാനമുണ്ട്. മോഡിയെ സമിതി അധ്യക്ഷനാക്കിയതില്‍ പിണങ്ങിപ്പോയെങ്കിലും പിന്നീട് തിരിച്ചെത്തിയ അദ്വാനിയും പാര്‍ട്ടി പ്രസിഡന്റ് രാജ് നാഥ് സിങും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയും ഉപദേശകരായി ഉണ്ടായിരിക്കും.

നിലവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിക്ക് പാര്‍ട്ടിയില്‍ നിന്ന് വലിയ എതിരാളികള്‍ ഒന്നുമില്ല. ആര്‍എസ്എസ് നേതൃത്വം നേരത്തേ തന്നെ ഇക്കാര്യത്തില്‍ മോഡിക്കുള്ള പിന്തുണ് അറിയിച്ചതാണ്. അദ്വാനി പക്ഷക്കാരനായ മധ്യ പ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ മോഡിക്ക് ഒരു എതിരാളി ആകില്ലെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+