കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപാഠിയെ മഴുകൊണ്ട് വെട്ടി;അക്രമി ആത്മഹത്യ ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് മഴുകൊണ്ട് വെട്ടി പരിക്കേല്‍പിച്ചു. ഉടന്‍തന്നെ യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.

2013 ജൂലായ് 31 ന് പകല്‍ 11 മണിയോടെ ആണ് സംഭവം നടന്നത്. റോഷ്‌നി കുമാരി ഗുപ്ത(22)ക്കാണ് വെട്ടേറ്റത്. ആക്രമിച്ചത് സഹപാഠിയായ ആകാശ് കുമാറും(23). സര്‍വ്വകലാശാലയിലെ കൊറിയന്‍ സ്റ്റഡീസ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

JNU

അടുത്തടുത്ത പിരിയഡുകള്‍ക്കിടയിലെ ഇടവേളയിലാണ് സംഭവം നടന്നത്. നാടന്‍തോക്കും കത്തിയും മഴുവുമായെത്തിയ ആകാശ് റോഷ്‌നി ഒഴികെയുള്ള മറ്റ് കുട്ടികളോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രോഷ്‌നിയുമായി കടുത്ത വാക്ക് തര്‍ക്കമുണ്ടായി. ഒടുവില്‍ ആകാശ് രോഷ്‌നിയെ മഴുകൊണ്ട് കഴുത്തിനും തലക്കും തുടര്‍ച്ചയായി വെട്ടി. ഉടന്‍ തന്നെ കയ്യില്‍ കരുതിയ വിഷമെടുത്ത് കുടിച്ച ആകാശ് കത്തികൊണ്ട് സ്വന്തം കഴുത്ത് മുറിക്കുകയും ചെയ്തു.

ആകാശ് നിലത്ത് വീണതോടെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി രണ്ട് പേരേയും ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആകാശ് മരിച്ചിരുന്നു. രോഷ്‌നിയെ പിന്നീട് സഫ്ദര്‍ജങ്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഇപ്പോഴും അീവ ഗുരുതരമായി തുടരുകയാണ്.

സംഭവം സബന്ധിച്ച് നിരവധി കഥകള്‍ ഇപ്പോള്‍ തന്നെ കാമ്പസില്‍ പടരുന്നുണ്ട്. ആകാശും റോഷ്‌നിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, രോഷ്‌നി പ്രണത്തില്‍ നിന്ന് പിന്‍വാങ്ങിയതാണ് അക്രമത്തില്‍ കലാശിച്ചതെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ ആകാശിന്റെ പ്രണയാഭ്യര്‍ത്ഥന രോഷ്‌നി തള്ളുകയും ആകാശിനെ അപമാനിക്കുകയും ചെയ്തുവെന്നും മറ്റൊരു കഥയുമുണ്ട്. ഇതിന്റെ പ്രതികാരമായാണ് ആകാശ് റോഷ്‌നിയെ വെട്ടിയതെന്നും പറയുന്നു. രണ്ട് പേരും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊതുവെ ഉള്ള വിവരം. പിന്നീട് അവര്‍ക്കിടയില്‍ എന്ത് സംഭവിച്ചു എന്ന കാര്യം ഇപ്പോള്‍ ആര്‍ക്കും വ്യക്തമല്ല.

English summary
A 22-year-old JNU student was attacked by an axe-wielding classmate in the campus on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X