സ്‌കൂളില്‍ലേറ്റായ പെണ്‍കുട്ടികള്‍ക്ക് ചുംബനം ശിക്ഷ

സ്‌കൂള്‍ സെക്രട്ടറി 43 കാരനായ കതിരേശനാണ് പെണ്‍കുട്ടികളെ തന്റെ റൂമില്‍ വിളിച്ചുവരുത്തി വൈകി വരുന്നതിന്റെ ശിക്ഷ എന്ന പേരില്‍ ഉമ്മ വെച്ചിരുന്നതത്രെ. പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനികളോടാണ് ഇയാള്‍ വൈകി വരുന്നതിന്റെ ശിക്ഷ എന്ന പേരില്‍ അപമര്യാദയായി പെരുമാറിയത്.
സ്‌കൂള്‍ അധികൃതരോട് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞെങ്കിലും അത് ആരും കാര്യമായി എടുത്തില്ല. ക്ലാസ് ടീച്ചറോടും പ്രിന്‍സിപ്പാളിനോടും പരാതി പറഞ്ഞെങ്കിലും അവരും നടപടിയൊന്നും എടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്് കുട്ടികള്‍ വീട്ടില്‍ വിവരം അറിയിച്ചു.
രക്ഷിതാക്കള്‍ കൂട്ടമായി സ്‌കൂളിലെത്തി ചുംബനവീരനായ സ്‌കൂള്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കതിരേശന്റെ റൂമില്‍ കയറിയ രക്ഷിതാക്കളില്‍ ചിലര്‍ ഇയാളെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. സംഘര്‍ഷങ്ങള്‍ക്കിടെ സ്ഥലത്തെത്തിയ പോലീസ് സംഘം കതിരേശെ അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications