കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയശാന്തിയെ ടി ആര്‍ എസ് പുറത്താക്കി

Google Oneindia Malayalam News

ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ നായിക വിജയശാന്തി കോണ്‍ഗ്രസിലേക്കെന്ന് സൂചന. അച്ചടക്കനടപടിയുടെ പേരില്‍ തെലുങ്കാന രാഷ്ട്ര സമിതി പുറത്താക്കിയതോടെയാണ് ലേഡി അമിതാഭ് എന്നറിയപ്പെട്ടിരുന്ന വിജയശാന്തി കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. ടി ആര്‍ എസിന്റെ മേദക്കില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് താരം.

ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര റാവുവാണ് വിജയശാന്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ കാര്യം അറിയിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റിനെച്ചൊല്ലിയായിരുന്നു വിജയശാന്തി പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാക്കിയത്. വിജയശാന്തിയുടെ മണ്ഡലമായ മേദക്ക് ചന്ദ്രശേഖര റാവുവിന് വിട്ടുകൊടുക്കണമെന്ന തീരുമാനം അവര്‍ അംഗീകരിച്ചില്ല.

vijayashanthi

വിജയശാന്തിയെ സെക്കന്തരാബാദില്‍ മത്സരിപ്പിക്കാമെന്ന് പാര്‍ട്ടി അനുനയിപ്പിച്ചെങ്കിലും അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. അടുത്ത തെരഞ്ഞെടുപ്പിലും മേദക്കില്‍ നിന്നും മത്സരിക്കാനാണ് ആക്ഷന്‍ നായികയുടെ നീക്കം. വിജയശാന്തിക്ക് പുറമേ നിരവധി നേതാക്കന്മാര്‍ ഈ മാസത്തില്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തുമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ടി ആര്‍ എസ് നേതാവ് പറഞ്ഞു.

സിനിമ വിട്ട് ബി ജെ പിയിലൂടെയാണ് വിജയശാന്തി രാഷ്ട്രീയത്തിലെത്തിയത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ച വിജയശാന്തി പിന്നീട് ടി ആര്‍ എസില്‍ ലയിക്കുകയായിരുന്നു. ഇടയ്ക്ക് വീണ്ടും ബി ജെ പിയിലേക്ക് തിരിച്ചുപോകുന്നു എന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് വിജയശാന്തി.

English summary
TRS has decided to suspend its member of Parliament from Medak, M Vijayashanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X