Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍ ആര്?

റിര്‍സര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അടുത്ത ഗവര്‍ണറെ കണ്ടെത്തുന്നതിനുള്ള സമയമായി കഴിഞ്ഞു. നിലവിലെ ഗവര്‍ണറായ ദുവ്വുരി സുബ്ബറാവുവിന്റെ കാലാവധി അവസാനിയ്ക്കാറായ സാഹചര്യത്തിലാണ് പുതിയ ഗവര്‍ണറെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. ധനമന്ത്രി പി ചിദംബരമാണ് ഇക്കാരം ഓര്‍മ്മപ്പെടുത്തിയത്. സെപ്റ്റംബറിലാണ് സുബ്ബറാവുവിന്‍റെ കാലാവധി അവസാനിയ്ക്കുന്നത്.

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച സുബ്ബറാവുവിന്റെ പിന്‍ഗാമി ആരായിരിയ്ക്കും എന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിയ്ക്കുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവര്‍ണറെ തെരഞ്ഞടുക്കുമ്പോള്‍ പരിഗണിയ്ക്കപ്പെടുന്ന ചില വ്യക്തികള്‍ ഇവരാണ്.

ഉര്‍ജിത് പട്ടേല്‍

ഉര്‍ജിത് പട്ടേല്‍

2013 മുതല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി ഗവര്‍ണറാണ് ഇദ്ദേഹം.ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് , ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്, ധനകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൗമിത്ര ചൗധുരി

സൗമിത്ര ചൗധുരി

2009 മുതല്‍ പ്ളാനിംഗ് കമ്മീഷനില്‍ അംഗം. ഇന്ത്യയലെ നയ രൂപീകരണ വിദഗ്ദ്ധന്‍. പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗം. പല സര്‍ക്കാര്‍ സമിതികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരവിന്ദ് മായാറം

അരവിന്ദ് മായാറം

2012 മുതല്‍ സാമ്പത്തികകാര്യ സെക്രട്ടറിയാണ് അദ്ദേഹം. 1978 ബാച്ച് രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്‍. എഫ് ഡി ഐ നയങ്ങളെ ഉദാരവത്ക്കരിയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

രഘുറാം ജി രാജന്‍

രഘുറാം ജി രാജന്‍

കേന്ദ്ര ധനകാര്യവകുപ്പിലെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്. ഐഎംഎഫിലെ മുന്‍ സാമ്പത്തിക വിദഗ്ദന്‍. ചിക്കാഗോയൂണിവേഴ്‌സിറ്റി പ്രൊഫസര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2012 ല്‍ ആണ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+