വക്കീലിനെ മാറ്റില്ലെന്ന് സരിത എസ് നായര്‍

നേരത്തെ ഫെനി ബാലകൃഷ്ണന്‍ സരിതയുടെ വക്കാലത്ത് ഒഴിഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സരിതയോട് വിശ്വാസവഞ്ചന കാണിച്ച ഫെനിയെ ഒഴിവാക്കുകയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുതലായ യു ഡി എഫ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളാണ് സരിത നായര്‍ കോടതിയില്‍ നിഷേധിച്ചത്.
നേരത്തെ സരിത എസ് നായരുടെ മൊഴി എഴുതിവാങ്ങുന്നതില്‍ നിന്നും ഫെനി ബാലകൃഷ്ണനെ കോടതി ഒഴിവാക്കിയിരുന്നു. സരിതയുടെ മൊഴിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സി ജെ എം കോടതി ഫെനിയെ തടഞ്ഞത്. കോടതിയുടെ ഈ നടപടി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
സരിതയെ കാണാന്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ എത്തിയങ്കിലും ജയില്‍ അധികൃതര്‍ അതിനും ഫെനിയെ അനുവദിച്ചിരുന്നില്ല. സോളാര്‍ കേസില്‍ നിന്നും അടൂര്‍ പ്രകാശിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിളിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയും ഫെനി വിവാദങ്ങളില്‍ നിറഞ്ഞു.
അഭിഭാഷകന്‍ പ്രതിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന കോടതിയുടെ കണ്ടെത്തലിന് വിരുദ്ധമാണ് സരിത കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യം. കക്ഷിക്ക് വക്കീലിനെ കാണാന്‍ അനുവാദം നല്‍കാതിരുന്നതിനെതിരെയും ആക്ഷേപം ഉണ്ടായിരുന്നു.












Click it and Unblock the Notifications