ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് റദ്ദാക്കി
കൊച്ചി: ജനതാദള്‍ (എസ്) എം എല്‍ എ ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. തന്റെ സമ്മതത്തോടെയല്ല ലൈംഗികമായി ബന്ധപ്പെട്ടത് എന്ന പരാതിക്കാരിയായ യുവതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. മാനഭംഗക്കുറ്റം നിലനില്‍ക്കില്ല എന്നും കോടതി കൂടിച്ചേര്‍ത്തു.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും കോടതി തള്ളിക്കളഞ്ഞു. തനിക്കെതിരായ മാനഭംഗക്കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എം എല്‍ എ ജോസ് തെറ്റയില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ സമ്മതം കൂടാതെയാണ് തെറ്റയില്‍ തന്നെ പീഡിപ്പിച്ചത് എന്ന് പരാതിക്കാരിയായ യുവതിയും കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു.

തെറ്റയിലിനെതിരായ പരാതിയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ നീക്കം. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു.
തെറ്റയിലിനെതിരെ യുവതി ഉന്നയിച്ച ലൈംഗികാരോപണ കേസില്‍ ബലാത്സംഗംക്കുറ്റം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. യുവതി ഉന്നയിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ധാര്‍മികമായി എംഎല്‍എയുടെ നടപടി തെറ്റാണെങ്കില്‍ കൂടി നിയമപരമായി നോക്കിയാല്‍ ബലാത്സംഗക്കുറ്റത്തിന് ആധാരമായ ഘടകങ്ങള്‍ കാണുന്നില്ലെന്നാണ് കോടതിയുടെ നീരീക്ഷണം.
മുന്‍മന്ത്രിയായ ജോസ് തെറ്റയില്‍ എം എല്‍ എ മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി. വെബ് ക്യാമറ വെച്ച് ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ഇത് എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications