കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് റദ്ദാക്കി

Google Oneindia Malayalam News

കൊച്ചി: ജനതാദള്‍ (എസ്) എം എല്‍ എ ജോസ് തെറ്റയിലിനെതിരായ മാനഭംഗക്കേസ് ഹൈക്കോടതി റദ്ദാക്കി. തന്റെ സമ്മതത്തോടെയല്ല ലൈംഗികമായി ബന്ധപ്പെട്ടത് എന്ന പരാതിക്കാരിയായ യുവതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. മാനഭംഗക്കുറ്റം നിലനില്‍ക്കില്ല എന്നും കോടതി കൂടിച്ചേര്‍ത്തു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസും കോടതി തള്ളിക്കളഞ്ഞു. തനിക്കെതിരായ മാനഭംഗക്കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എം എല്‍ എ ജോസ് തെറ്റയില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തന്റെ സമ്മതം കൂടാതെയാണ് തെറ്റയില്‍ തന്നെ പീഡിപ്പിച്ചത് എന്ന് പരാതിക്കാരിയായ യുവതിയും കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചിരുന്നു.

Jose Thettayil

തെറ്റയിലിനെതിരായ പരാതിയുമായി മേല്‍ക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ നീക്കം. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും അഭിഭാഷകനുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു.

തെറ്റയിലിനെതിരെ യുവതി ഉന്നയിച്ച ലൈംഗികാരോപണ കേസില്‍ ബലാത്സംഗംക്കുറ്റം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. യുവതി ഉന്നയിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ധാര്‍മികമായി എംഎല്‍എയുടെ നടപടി തെറ്റാണെങ്കില്‍ കൂടി നിയമപരമായി നോക്കിയാല്‍ ബലാത്സംഗക്കുറ്റത്തിന് ആധാരമായ ഘടകങ്ങള്‍ കാണുന്നില്ലെന്നാണ് കോടതിയുടെ നീരീക്ഷണം.

മുന്‍മന്ത്രിയായ ജോസ് തെറ്റയില്‍ എം എല്‍ എ മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്നാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതി. വെബ് ക്യാമറ വെച്ച് ബന്ധപ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവതി ഇത് എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു.

English summary
The Kerala High Court Thursday withdrawn sexual abuse case FIR levelled against MLA Jose Thettayil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X