കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ സംസ്ഥാനമാക്കണം: യൂത്ത് ലീഗ്

Google Oneindia Malayalam News

muslim youth league
കോഴിക്കോട്: ആന്ധ്രപ്രദേശിനെ വിഭജിച്ച് രണ്ടാക്കാമെങ്കില്‍ പിന്നെ കേരളത്തെ വിഭജിച്ചാലെന്താ പുളിക്കുമോ? മലബാറിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് മുസ്ലീം യൂത്ത് ലീഗാണ്. ഭരണാധികാരികളുടെ ശ്രദ്ധ കിട്ടാതെ മുരടിച്ചുനില്‍ക്കുന്ന മലബാറിനെ വികസിപ്പിക്കലാണ് യൂത്ത് ലീഗിന്റെ ലക്ഷ്യമെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് പുതിയ സംസ്ഥാനത്തിനുള്ള ആവശ്യം.

മലബാര്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തിന്റെ നാഡിമിടിപ്പ് മലപ്പുറമായിരിക്കുമെന്ന് ദോഷൈകദൃക്കുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നത് വേറം കാര്യം. പുതിയ സംസ്ഥാനം എന്ന ആവശ്യം മുസ്ലീം ലീഗിന്റെ നേതാക്കളെ ധരിപ്പിക്കും എന്നാണ് യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നത്.

മലബാറിന്റെ വികസനമുരടിപ്പിന് അവസാനം കാണാന്‍ കേരളം വിഭജിക്കലേ ഒരു വഴിയുള്ളൂ എന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളാണ് പുതിയ സംസ്ഥാനയാക്കേണ്ടത്. ഇപ്പോഴത്തെ കേരളത്തിന്റെ നേരെ പകുതി. ഒപ്പം മാഹിയും തമിഴ്‌നാടിന്റെ കയ്യിലുള്ള നീലഗിരിയും കൂടി ചേരുന്നതോടെ ബാക്കിയാകുന്ന കേരളത്തെക്കാള്‍ വലിപ്പമാകും മലബാര്‍ സംസ്ഥാനത്തിന്.

ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ച നയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്. പാര്‍ട്ടി നേതാക്കള്‍ വഴി ഈ ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്താമെന്ന കണക്കുകൂട്ടലിലാണ് യൂത്ത് ലീഗ്. നേരത്തെ മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. ലെതുങ്കാന വിഭജനത്തോടെയാണ് മലബാര്‍ എന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്തുവരുന്നത്.

English summary
Muslim Youth League demanding separation of Kerala state. Youth League looking forward to form Malabar state based on Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X