കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഥയല്ലിത് ജീവിതം' കണ്ട് ആത്മഹത്യ ചെയ്തു?

Google Oneindia Malayalam News

kathayallithu jeevitham
കൊല്ലം: പരിഹരിച്ച കുടുംബപ്രശ്‌നം ടി വി ഷോയില്‍ കാണിച്ചത് വഴി നഷ്ടമായത് ഒരു മനുഷ്യജീവന്‍. അമൃത ടി വിയിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയാണ് 70 വയസ്സുകാരനായ സദാശിവന്‍ എന്നയാളുടെ ജീവന്‍ അവസാനിക്കാന്‍ കാരണമായത്. ഇയാളുടെ മകളുടെ കുടുംബപ്രശ്‌നം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമൃത ടി വിയിലെ പരിപാടിയില്‍ കാണിച്ചിരുന്നു.

സദാശിവന്റെ മകള്‍ മിനിയുടെയും ഭര്‍ത്താവ് ബിജുവിന്റെയും കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളാണ് ചാനല്‍ കാണിച്ചിരുന്നത്. പരിപാടി ഷൂട്ടിംഗ് കഴിഞ്ഞ് രണ്ട് മാസമായത്രെ. ഇതിനിടയില്‍ നാട്ടുകാരും മത നേതാക്കന്മാരും ഇടപെട്ട് ഇവരുടെ പ്രശ്‌നം പറഞ്ഞു തീര്‍ത്തിരുന്നു.

ചാനലില്‍ വിളിച്ച് തങ്ങളുടെ പ്രശനങ്ങള്‍ തീര്‍ന്നതായി അറിയിച്ച ഇവര്‍ ഇനി ഇത് സംപ്രേക്ഷണം ചെയ്യരുത് എന്നും ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇവരെക്കുറിച്ചുള്ള എപ്പിസോഡുകളായിരുന്നു കഥയല്ലിത് ജീവിതത്തില്‍ സംപ്രേക്ഷണം ചെയ്തത്. ഇതേത്തുടര്‍ന്ന് മിനിയുടെ പിതാവായ സദാശിവന്‍ മനോവിഷമത്തിലായിരുന്നു.

ബുധനാഴ്ച രാത്രിയോടെ ഇയാള്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുനലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അമൃത ടി വിയിലെ കൗണ്‍സിലിംഗ് റിയാലിറ്റി ഷോയാണ് കഥയല്ലിത് ജീവിതം. ഈ പരിപാടി സ്ത്രീവിരുദ്ധമാണ് എന്ന് നേരത്തെയും ആളുകള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കാണിച്ച് അമൃത ടിവിക്ക് നേരത്തെ വക്കീല്‍ നോട്ടീസും കിട്ടിയിട്ടുണ്ട്. മുന്‍ തെന്നിന്ത്യന്‍ നായികനടി വിധുബാലയാണ് പരിപാടിയുടെ അവതാരക.

English summary
Report says a 70 year old man killed himself after his daughter's story telecast in a Reality show called Kathayallithu Jeevitham in Amrita TV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X