കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭ ക്ഷേത്രത്തിന് ശിവസേനയുടെ ഭീഷണി?

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ അഭിമാനമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ശിവസേന ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ക്ഷേത്ര സുരക്ഷയ്ക്ക് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണിയാകുന്നുണ്ട് എന്ന് അമിക്യസ് ക്യൂരിയാണ് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ക്ഷേത്ര കോംപൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന സേനയുടെ ഓഫീസിനെക്കുറിച്ചും അമിക്യസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശിവസേന ഓഫീസിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കും പരാതിയുള്ളതായി അമിക്യസ് ക്യൂരി ഗോപാല്‍ സുബ്രഹ്മണ്യന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പെട്രോള്‍ ബോംബുകളും സാധാരണ ബോംബുകളും വടിവാളുകളും മറ്റും ഇവിടെ സൂക്ഷിച്ചിട്ടുണ്ടത്രെ. ജൂലൈ മൂന്നിനാണ് അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Sree Padmanabha Swamy Temple

തിരുവനന്തപുരത്തെ തങ്ങളുടെ പാര്‍ട്ടി ഓഫീസായാണ് ശിവസേന ഈ വാടകക്കെട്ടിടം ഉപയോഗിക്കുന്നത്. വളരെ കുറഞ്ഞ വാടകയാണത്രെ ഈ കെട്ടിടത്തിന് സേന കൊടുക്കുന്നത്. അന്നദാനപ്പുരയ്ക്ക് സമീപത്തുള്ള ഈ കെട്ടിടം രാജകുടുംബാംഗങ്ങളാണ് ശിവസേനയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

അമിക്യസ് ക്യൂരി റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശിവസേന കേരള രാജ്യ പ്രമുഖ് എം എസ് ഭുവന ചന്ദ്രന്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. അസംബന്ധവും വാസ്തവവിരുദ്ധവുമാണ് ഈ റിപ്പോര്‍ട്ട്. സമുദായാംഗങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചുകൊടുക്കാനാണ് അമിക്യസ് ക്യൂരിയുടെ താല്‍പര്യം.

ശിവസേന ഒരു ക്രിമിനല്‍ സംഘടനയല്ലെന്നും ഭുവന ചന്ദ്രന്‍ പറഞ്ഞു. ശിവസേനയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്ല. ശിവസേന പ്രവര്‍ത്തകര്‍ ജയിലില്‍ ഇല്ല. സേവന പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്യുന്ന സംഘടനയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.

English summary
The amicus curiae said that Shiv Sena’s activities were posing a threat to the security of the Sree Padmanabha Swamy Temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X