Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖര്‍ കേസ് രജിസ്റ്റര്‍ ചെയ്യിച്ച് പിഴയടച്ചു

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിന്റെ ഭാഗമായി നടത്തിയ ബുള്ളറ്റ് റാലിയില്‍ ഹെല്‍മെറ്റിടാതെ വണ്ടിയോടിച്ച ദുല്‍ഖര്‍ സല്‍മാന്റെ പ്രവൃത്തി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ദുല്‍ഖര്‍ ചെയ്തത് തെറ്റാണെന്നും അദ്ദേഹത്തിനെതിരെ പെറ്റികേസ് ചുമത്തുമെന്നും പറഞ്ഞിരുന്നു.

എന്തായാലും താന്‍ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ദുല്‍ഖര്‍ നിയമലംഘനത്തിന്റെ ശിക്ഷയായ പിഴയടച്ചു. ദുല്‍ഖറിന്റെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സ്റ്റേഷനില്‍ച്ചെന്ന് കാര്യം അങ്ങോട്ട് പറഞ്ഞ് ദുല്‍ഖര്‍ പിഴയടയ്ക്കുകയായിരുന്നു.

Dulquer Salman

ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. താന്‍ ചെയ്തത് തെറ്റാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ സമ്മതിച്ചിട്ടുണ്ട്. ഒപ്പം പിഴയടച്ച രസീതിന്റെ പകര്‍പ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. സാധാരണയായി ഞാന്‍ ബൈക്ക് ഓടിയ്ക്കുന്ന ഒരാളല്ല. അതുകൊണ്ട് തന്നെ ഹെല്‍മെറ്റിന്റെ കാര്യം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച് ആളുകളെ ഇക്കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനോ നിയമലംഘനത്തിന് പ്രേരിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്യിച്ച് ഞാന്‍ പിഴയടയ്ക്കുകയായിരുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിയ്ക്കാനാഗ്രഹിക്കുന്ന ഒരു പൗരനാണ് ഞാന്‍. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച് ഞാന്‍ കാണിച്ച ശ്രദ്ധക്കുറവില്‍ ആര്‍ക്കെങ്കിലും ബുദ്ധിമട്ടുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമചോദിയ്ക്കുന്നു- ഇതാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്തായാലും ഇക്കാര്യത്തില്‍ ദുല്‍ഖറിനേ കൈകൊടുത്തേ പറ്റൂ. അങ്ങോട്ട് വിളിച്ച് കേസ് ഫയല്‍ ചെയ്യിച്ച് ചെയ്ത തെറ്റിന്റെ ശിക്ഷ സ്വീകരിച്ച ദുല്‍ഖര്‍ ഇക്കാര്യത്തില്‍ മാതൃകയായിരിക്കുകയാണെന്ന് പറയാതിരിക്കാന്‍ പറ്റുമോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+