പിഞ്ച് കുഞ്ഞിന്‍റെ മൃതദേഹവുമായി ഭിക്ഷയെടുത്തു?
സനാ: അഞ്ച് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹവുമായി തെരുവില്‍ ഭിക്ഷയെടുത്തതിന് വൃദ്ധനെയും അയാളുടെ 41 വയസ്സുള്ള മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2013 ജൂലൈ 31 നാണ് യെമന്റെ തലസ്ഥാന നഗരമായ സനായില്‍ നിന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞിന്റെ മൃതദേഹവുമായി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് ഭിക്ഷയെടുത്ത ഇവരെപ്പറ്റി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കുട്ടി തങ്ങളുടെ ബന്ധത്തില്‍ തന്നെയുള്ളതാണെന്നും കുഞ്ഞിനെ സംസ്‌ക്കരിയ്ക്കാന്‍ പണമില്ലാത്തതിനാല്‍ തെരുവില്‍ ഭിക്ഷയെടുത്തതെന്നും വൃദ്ധന്‍ പൊലീസിനോട് പറഞ്ഞു. യെമനിലെ പുരാതന മുസ്ലീം ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് പിടിയിലായ വൃദ്ധന്‍.
അറബ് രാജ്യങ്ങളില്‍ സാമ്പത്തികമായി വളരെ പിന്നോട്ട് നില്‍ക്കുന്നതും അവികസിതവുമായ രാജ്യമാണ് യെമന്‍.ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിയ്ക്കാനുള്ള പണം ഇല്ലാത്തതിനാലാവം ഇവര്‍ തെരുവില്‍ ഭിക്ഷയെടുത്തതെന്ന നിലപാടിലാണ് പൊലീസ്. 35 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴില്‍ നിരക്ക്. ജനസംഖ്യവര്‍ദ്ധനവും രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നു.തൊഴിലില്ലായമയും പട്ടിണിയും മൂലം കഷ്ടപെടുന്നവരാണ് ജനസംഖ്യയില്‍ അധികവും.












Click it and Unblock the Notifications