Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ വില വീണ്ടും കുറയുന്നു

Gold
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 21,000 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 2,625 രൂപയായി. മൂന്ന് ദിവസം തുടര്‍ച്ചയായി വില കൂടിയതിന് ശേഷമാണ് വെള്ളിയാഴ്ച വീണ്ടും വില കുറഞ്ഞിരിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയിലുണ്ടാവുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് 19,400 രൂപാനിരക്കിലാണ് ജൂലൈ മാസം വ്യാപാരമാരംഭിച്ചത്. പിന്നീട് ആഗോള വിപണിയിലെ വിലയനുസരിച്ച് കൂടിയും കുറഞ്ഞും ഈ ആഴ്ചയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പവന് 920 രൂപയുടെ വര്‍ധനവുണ്ടാകുകയായിരുന്നു. ബുധനാഴ്ച 21,520 രൂപയിലെത്തി മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വില കുറിച്ചിരുന്നു. ഏപ്രിലിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില 21,000 കടന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി പവന്‍വിലയില്‍ 520 രൂപയുടെ കുറവുണ്ടായി. വ്യാഴാഴ്ച രണ്ടു തവണയായി വില താഴ്ന്ന് പവന് 21,200 രൂപയിലെത്തിയാണ് ഇപ്പോള്‍ വീണ്ടും 200 രൂപ കുറഞ്ഞ് 21,000 വരെ താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 16.20 ഡോളര്‍ താഴ്ന്നിട്ടുണ്ട്. ഇതോടെ 31.1 ഗ്രാം (ഒരു ട്രോയ് ഒണ്‍സ്) സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1,292.70 ഡോളറാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+