കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റാ നാനോ വാങ്ങാംഓണ്‍ലൈനിലൂടെ, ഹോംഡെലിവറിയും?

  • By Meera Balan
Google Oneindia Malayalam News

Tata, Nano
മുംബൈ: ടാറ്റാ നാനോ കാറുകള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം. ഓണ്‍ലൈന്‍ വിപണനരംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ടാറ്റ ഓണ്‍ ലൈനിലൂടെ നാനോ കാര്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് മാത്രമല്ല ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്വാന്‍സ് തുക നല്‍കി കാര്‍ ബുക്ക് ചെയ്യുക. അതിനുശേഷം നിങ്ങളുടെ ഏറ്റവും അടുത്തുള്ള ടാറ്റാ മോട്ടോര്‍ ഡീലര്‍ വഴി കാര്‍ നിങ്ങളുടെ വീട്ടിലെത്തും 1.64 ലക്ഷം രൂപയാണ് കാറിന്റെ വില.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നാനോ കാര്‍ പര്‍ച്ചേസ് ചെയ്യാനുള്ള അവസരം മാര്‍ച്ചില്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. 12 മാസത്തെ ഇഎംഐ നിരക്കിനല്‍ പണം അടച്ച് തീര്‍ക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിന് 8,333 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടത്. ഒരുമാസത്തില്‍ 2,000 കാറുകളാണ് ഒരു മാസം വിറ്റ് പോയിരുന്നത്.

പുതിയ ചില മാറ്റങ്ങളോടെയാണ് 2013 ല്‍ ടാറ്റ നാനോ കാര്‍ പുറത്തിറക്കിയത്. റിമോട്ട് കീലെസ് എന്‍ട്രി , ഫോര്‍ സ്പീക്കര്‍ മ്യൂസിക് സിസ്റ്റം( ബ്ളൂടൂത്ത് ഉള്‍പ്പടെ), യു എസ് ബി എന്നിങ്ങെ പല സംവിധാനങ്ങളും നാനോയില്‍ ഉണ്ട്. കാറുകളുവടെ വിപണന രംഗത്തെ കിടമത്സരങ്ങളിനല്‍ പുതിയ അടവുകള്‍ പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍

English summary
Keeping up with the digital boom in India, Tata Motors is now looking to sell its most affordable car, Nano, through the internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X