ഓട്ടോറിക്ഷയ്ക്കുള്ളില്‍ പെണ്‍മക്കളെ തീയിട്ട്കൊന്നു

മാനസിക വിഭ്രാന്തിയുള്ള തരത്തിലാണ് ഇയാളുടെ പെരുമാറ്റം. പൂനം(6), നേഹ (7) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക്കില്‍ കലാശിച്ചതെന്നാണ് നിഗമനം. ഹിരല്‍ (10), രേണുക (8) എന്നിങ്ങനെ രണ്ട് മക്കളും ഒരു വയസ്സുള്ള ആണ്‍കുട്ടിയും കൂടി ഇയാള്‍ക്കുണ്ട്.
കൊലപ്പെടുത്തിയ രണ്ട് കുട്ടികളെയും സ്ഥിരമായി സ്‌കൂളില്‍ എത്തിച്ചിരുന്നത് അവരുടെ അച്ഛനായ ഗോവിന്ദ് റത്തോഡ് തന്നെയായിരുന്നു. സംഭവ ദിവസവും ഇയാള്‍ ഉച്ചയ്ക്ക് വീട്ടിലെത്തുകയും മക്കളെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ഭാര്യ ഇന്ദുവിനോടും ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. എന്നാല്‍ ഒരു വയസ്സുള്ള മകനെ ഒപ്പം അയക്കാന്‍ ആവശ്യപ്പെട്ടുയ യുവതി ആവശ്യം നിരസിച്ചു.
മക്കളുമായി പോയ ഇയാള്‍ സിഐഡി ക്യാംപസിന് അടുത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിയ്ക്കുകയും തീയിടുകയുമായിരുന്നു. നാട്ടുകാര്‍ ഓടി കൂടിയപ്പോഴേയ്ക്കും കുട്ടികള്‍ മരിച്ചു. ഡീസല്‍ വാഹനമായിരുന്നു ഗോവിന്ദിന്റേത്. ഇയാള്‍ പെട്രോള്‍ വാങ്ങിയത്. കൊലപാതകം വളരെ നേരത്തെ ആസൂത്രണം ചെയ്തതിനാലാണെന്ന് പൊലീസ് പറഞ്ഞു.
പല ജോലികള്‍ ഇയാള്‍ ഇതിന് മുന്‍പ് നോക്കിയിട്ടുണ്ടെങ്കിലും ജോലി സ്ഥലത്ത് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തിരിച്ച് വരികയായിരുന്നു പതിവ്. ആകെയുള്ള സമ്പാദ്യം കൊണ്ടാണ് ഇയാള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കിയതെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഇയാളുടെ സ്വഭാവം മോശമാകാന്‍ തുടങ്ങിയതോടെ ഇനി ഓ്ടടോറിക്ഷയുമായി പോകേണ്ടെന്ന ഭാര്യ പറഞ്ഞു. ഇതിലുള്ള ദേഷ്യമായിരിയ്ക്കാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications