മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് മലയാളത്തിലും ?
അഹമ്മദാബാദ്: നരേന്ദ്രമോഡിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇനി പ്രാദേശിക ഭാഷകളിലും ലഭ്യമാകും. ഉറുദു ഉള്‍പ്പടെ പ്രധാന പ്രാദേശികഭാഷകളിലാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലഭ്യമാവുക. ഹിന്ദി, ഉറുദു, കന്നട, മറാത്തി, മലയാളം, ഒറിയ തമിഴ്, ബംഗ്ള എന്നിവയാണ് ഇംഗ്ളീഷിന് പുറമെ ലഭ്യമാകുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ .ഉറുദുവിലും മറാത്തിയിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ മോഡിയുടെ സ്വാധീനം ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും

ശക്തമാക്കാനുള്ള ശ്രമം കൂടിയാണ് നടപ്പിലാക്കുന്നത്. ഉറുദുവില്‍ ഒന്‍പത് ട്വീറ്റുകള്‍ ചെയ്തപ്പോള്‍ തന്നെ 152 ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.ഉത്തര്‍ പ്രദേശിലാണ് ഏറ്റവും അധികം ഉറുദു ഫോളോവേഴ്‌സ് ഉള്ളത്. ഇപ്പോള്‍ രാജ്യത്തെ എല്ലാ പ്രമുഖ ഭാഷകളിലും ട്വിറ്റര്‍അക്കൗണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും രാജ്യത്തെ മറ്റെല്ലാ പ്രാദേശിക ഭാഷകളിലും കൂടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരംഭിയ്ക്കാനുള്ളശ്രമത്തിലാണ് ബിജെപി. മറാത്തി ഭാഷയില്‍ 421 ഫോളോവേഴ്സാണ് മോഡിയ്ക്ക് ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ ഒബാമയെക്കാളും ജനപ്രീതി നേടാന്‍ ആഗ്രഹിയ്ക്കുന്ന മോഡിയുടെ ഇംഗ്ളീഷ് ട്വിറ്റര്‍ അക്കൗണ്ടില്‍ 2,691 ട്വീറ്റുകളും20,04,650 ഫോളോവേഴ്‌സും ഉണ്ട്. അദ്ദേഹത്തിന്റെ വെബ്‌സൈറ്റായ narendramodi.in ഹിന്ദിയിലും സംസ്‌കൃതത്തിലും ലഭ്യമാണ്. മോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണും വിപണിയില്‍ ഇറങ്ങുന്നുണ്ട്












Click it and Unblock the Notifications