കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍,ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന സെലിബ്രിറ്റി സല്‍മാന്‍ ഖാന്‍. ഓണ്‍ലൈന്‍ തിരച്ചിലിനെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് കത്രീന കൈഫിനെയും സച്ചിന്‍ തെണ്ടുല്‍ക്കറെയും പിന്തള്ളി ആരാധകരുടെ പ്രിയ സല്ലു പട്ടികയില്‍ ഒന്നാമനായത്.

ബോഡിഗാര്‍ഡ്, ഏക്താ ടൈഗര്‍, ദബാംഗ് 2 എന്നിവയുടെ തുടര്‍ വിജയങ്ങളോടെയാണ് സല്ലു മുന്‍നിരയില്‍ ഇടം കണ്ടെത്തിയത്. മുന്‍ കാമുകി കത്രീന കൈഫും താന്‍ പിന്തള്ളിയവരുടെ കൂട്ടത്തിലുണ്ട് എന്നത് സല്‍മാന് സന്തോഷം നല്‍കിയേക്കും.

അനുഷ്‌ക ശര്‍മ, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രിയാമണി, നിത്യാമേനോന്‍ തുടങ്ങിയ തെന്നിന്ത്യന്‍ നായികമാരും പട്ടികയിലുണ്ട്.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഇന്ത്യയില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന സെലിബ്രിറ്റിയാണ് സല്‍മാന്‍ ഖാന്‍

കത്രീന കൈഫ്

കത്രീന കൈഫ്

സല്‍മാന്റെ മുന്‍ കാമുകി കൂടിയായ ചൂടന്‍ സുന്ദരി കത്രീനയാണ് പട്ടികയില്‍ രണ്ടാമത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

കളി നിര്‍ത്തിയാലും പ്രിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ സച്ചിന്‍ ഉറപ്പാണ്

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

കത്രീനയുടെ പുതിയ കാമുകന്‍ രണ്‍ബീറിനെ തിരയാനും ആളുകളേറെയുണ്ട്.

കിം കര്‍ദാശിയാന്‍

കിം കര്‍ദാശിയാന്‍

ടി വി റിയാലിറ്റി ഷോയിലൂടെ പോപ്പുലറായ കിം കര്‍ദാശിയാനാണ് സെലിബ്രിറ്റികളുടെ പട്ടികയില്‍ അഞ്ചാമത്

അനുഷ്‌ക ശര്‍മ

അനുഷ്‌ക ശര്‍മ

ബോളിവുഡ് സുന്ദരിയായ അനുഷ്‌ക ശര്‍മയും പട്ടികയിലുണ്ട്

പ്രിയാമണി

പ്രിയാമണി

തെന്നിന്ത്യന്‍ ഗ്ലാമര്‍ താരവും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രിയാമണി സെര്‍ച്ചില്‍ ഏഴാമതാണ്.

ടെയ്‌ലര്‍ സ്വിഫ്റ്റ്

ടെയ്‌ലര്‍ സ്വിഫ്റ്റ്

ഗ്രാമി അവാര്‍ഡ് ജേതാവും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിനുമുണ്ട് ആരാധകരേറെ.

കാജല്‍ അഗര്‍വാള്‍

കാജല്‍ അഗര്‍വാള്‍

തുപ്പാക്കി, ബിസിനസ് മാന്‍ തുടങ്ങിയ ചിത്രങ്ങളാണ് കാജലിനെ ജനപ്രീതിയില്‍ മുന്നിലെത്തിച്ചത്.

നിത്യാമേനോന്‍

നിത്യാമേനോന്‍

വിമാനത്തിന്റെ കോക്പിറ്റില്‍ യാത്ര ചെയ്തുണ്ടാക്കിയ വിവാദം നിത്യയ്ക്ക് കുറച്ചൊന്നുമല്ല സെര്‍ച്ചുണ്ടാക്കിക്കൊടുത്തത്.

English summary
Bollywood superstar Salman Khan has emerged as the most searched Indian celebrity on mobile, according to a survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X