സീരിയല്‍ നടിയുടെ കാറിടിച്ച് ഒരാള്‍ മരിച്ചു
മുംബൈ: സല്‍മാന്‍ ഖാന്റെ വിവാദമായ കാര്‍ ആക്‌സിഡന്റിന് ശേഷം സമാന സംഭവവുമായി മറ്റൊരു താരം കൂടി. ഹിന്ദി സീരിയല്‍ നടിയായ സാക്ഷി പരീഖാണ് കാറോടിച്ച് ഒരാളെ കൊലപ്പെടുത്തിയത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സാക്ഷി പരീഖ് ഓടിച്ചിരുന്ന കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന കുറേ ആളുകളെയും കാര്‍ ഇടിച്ചു. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ ഇടിച്ചുതെറുപ്പിച്ച ശേഷം ആളുകളുടെ മേല്‍ കയറുകയായിരുന്നു.
മുംബൈയീലെ കാന്തിവാലിയിലായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് ഇവരെ ആളുകള്‍ തടഞ്ഞുവെച്ചു. പിന്നീട് പോലീസെത്തി താരത്തെ കസ്റ്റഡിയില്‍ എടുത്തു. നിരവധി ഹിന്ദി സീരിയിലുകളില്‍ അഭിനയിച്ചിട്ടുണ്ട് മുംബൈ സ്വദേശിനിയായ സാക്ഷി പരീഖ്.

അപകടം
അപകടസ്ഥലത്ത് സാക്ഷി പരീഖിനെ ആളുകള്‍ തടഞ്ഞുവെച്ചപ്പോള്‍

കാറും തകര്‍ന്നു
സാക്ഷി പരീഖിന്റെ കാര്‍ ഇടിച്ചുതകര്‍ന്ന നിലയില്‍

ഓട്ടോറിക്ഷ തകര്‍ത്തു
നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷ ഇടിച്ചുതെറുപ്പിച്ച ശേഷം ആളുകളുടെ മേല്‍ കയറുകയായിരുന്നു.

ബൈക്ക് തകര്‍ന്ന നിലയില്‍
നിയന്ത്രണം വിട്ട കാര്‍ ബൈക്ക് ഇടിച്ചുതെറുപ്പിച്ച നിലയില്‍












Click it and Unblock the Notifications