ബിജുവിന് പരിക്കേറ്റത് പോലീസ് മര്‍ദ്ദനത്തില്‍?

പോലീസ് മര്‍ദ്ദനത്തിനിടെയാണ് തന്റെ കാലിന് മുറിവേറ്റതെന്ന് ബിജു രാധാകൃഷ്ണന്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം ബിജുവിന് ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ജയിലധികൃതരാണ് ബിജുവിനെ ആശുപത്രിയില്‍ക്കൊണ്ടുപോകാനായി പോലീസിനോട് നിര്‍ദ്ദേശിച്ചതത്രെ.
എന്നാല്‍ ജയിലില്‍ വീണാണ് ബിജുവിന് പരിക്കേറ്റത് എന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തെത്തുടര്‍ന്ന് ബിജു ജയിലില്‍ സുരക്ഷിതനല്ല എന്ന് കാണിച്ച് പത്തനംതിട്ടയിലെ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര കോടതിയിലാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തെ തനിക്ക് വധഭീഷണി ഉണ്ടെന്ന് ബിജി രാധാകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞിരുന്നു. വധഭീഷണി ഉള്ളതിനാല്‍ തന്നെ പത്തനം തിട്ട ജയിലില്‍ത്തന്നെ പാര്‍പ്പിക്കണമെന്നും ഇയാള്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ബിജുവിന്റെ ആവശ്യം പരിഗണിച്ച് കോടതി ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications