വിദ്യാര്‍ത്ഥികള്‍ക്കും പ്രസവാവധി നല്‍കും

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസവാവധി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണത്രെ ഇക്കാര്യം തീരുമാനിച്ചത്. ഇതനുസരിച്ച് ഇവിടത്തെ എംസിഎ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇനിമുതല്‍ പ്രസവാവധി നല്‍കുക. പ്രസവാവധിയെ തുടര്‍ന്ന് കോഴ്‌സ് നഷ്ടമായ ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി പരിഗണിച്ച് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗീകാരം നല്‍കുകയായിരുന്നു.
ഇപ്രകാരം പ്രസവത്തെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത അധ്യായന വര്‍ഷത്തെ ആദ്യ പരീക്ഷയില്‍ തന്നെ ഇതിനുള്ള അവസരം നല്‍കും. പുതിയ തീരുമാനം അനേകം വിദ്യര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വിഭാഗത്തിലേക്കും എംബിബിഎസ്, ബിബിഎസ് കോഴ്‌സുകള്‍ക്കും തീരുമാനം ബാധകമാക്കാനുള്ള നീക്കത്തിലാണ് സര്‍വകാലാശാല.
ചില കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ചില സര്‍വകലാശാലകളില്‍ പ്രസവാവധി നല്‍കിവരുന്നുണ്ടത്രെ. പിജി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി നല്‍കണമെന്ന ആവശ്യം കാലിക്കറ്റ് സര്‍വകലാശാലയില്‍ നേരത്തെ ഉയര്‍ന്നിരുന്നു. അതേസമയം, പുതിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാര്‍ത്ഥികളില്‍ ആഭിപ്രായ വ്യത്യാസമുണ്ട്.












Click it and Unblock the Notifications