കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്റായി തുടരും; ചെന്നിത്തല

  • By Aswathi
Google Oneindia Malayalam News

ദില്ലി: മന്ത്രിസഭയിലേക്കില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാടിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗീകാരം നല്‍കി. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് തന്നെ തുടരുമെന്ന് ചെന്നിത്തല വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെല്ലാം അവസാനിച്ചെന്നും ഒരു പുനസംഘടനയും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.

മാസങ്ങളായി നീണ്ടു നില്‍ക്കുന്ന ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം രണ്ട് പദവികളെ ചൊല്ലിയായിരുന്നു. മന്ത്രിസഭയിലെ രണ്ടാം പദവി തന്നെ ചെന്നിത്തലയ്ക്ക് നല്‍കണം എന്ന് ഐഗ്രൂപ്പ് നിര്‍ബന്ധം പിടിച്ചതു കാരണം ഉപമുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവുമായിരുന്നു ചര്‍ച്ചാവിഷയം.

Ramesh chennithala

എന്നാല്‍ ആഭ്യന്തരം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ എ ഗ്രൂപ്പും ഉപമുഖ്യമന്ത്രി പദവി കോണ്‍ഗ്രസിന് നല്‍കില്ലെന്ന നിലപാടില്‍ മുസ്ലീം ലീഗും ഉറച്ചു നിന്നതോടെ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന പഴയ നിലപാട് ഐ ഗ്രൂപ്പ് ആവര്‍ത്തിക്കുകയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായി. ഇതോടെയാണ് അപമാനിതനാകാന്‍ ഇല്ലെന്ന നിലപാടോടെ ചെന്നിത്തല പിന്മാറിയത്.

English summary
The marathon talks held in New Delhi in connection with the cabinet reshuffle failed to find a solution. Congress chairperson Sonia Gandhi had to approve the stand of KPCC chief Ramesh Chennithala, who from the beginning said that he was not interested in joining the cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X