കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഐശ്വര്യാ റായി പ്രസവിക്കുകയും സച്ചിന്‍ നൂറാം സെഞ്ചുറി അടിക്കുകയും ചെയ്തതോടെ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ കളിയാക്കലുകളുണ്ടായിരുന്നു മുന്‍പ്. ഇതിന് ഏതാണ്ട് സമാനമായ സ്ഥിതിയാണ് കേരളത്തിലും ഇപ്പോള്‍. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തല്‍ക്കാലത്തേക്കെങ്കിലും കേരളത്തിന് സമാധാനമുണ്ടാക്കുമോ എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ദില്ലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രമന്ത്രി മുല്ലപ്പള്ളി പറഞ്ഞത് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ സമ്മതം മൂളി എന്നാണ്. ഉപമുഖ്യമന്ത്രിയാകണോ വേണ്ടയോ, ഏത് വകുപ്പ് ഭരിക്കണം തുടങ്ങിയ കാര്യങ്ങള്‍ സോണിയാ ഗാന്ധി തീരുമാനിച്ചാല്‍ മാത്രം മതി. മന്ത്രിസഭയിലേക്ക് വരാന്‍ രമേശ് മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. ഇനി കേരളത്തിലെ കോണ്‍ഗ്രസിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രം മതി.

chennithala

മന്ത്രിസഭയിലേക്ക് വരുന്ന കാര്യം ചിന്തിക്കുകയേ വേണ്ട എന്ന തരത്തിലായിരുന്നു രമേശ് ചെന്നിത്തല ദില്ലിയിലേക്ക് പോകും മുന്‍പ് പറഞ്ഞിരുന്നത്. പ്രതിച്ഛായ നഷ്ടപ്പെട്ട മന്ത്രിസഭയില്‍ അംഗമായി രമേശിന്റെ സല്‍പ്പേര് കളയാനില്ല എന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെ പലയിടത്തും പറയുകയുണ്ടായി. നേരത്തെ മന്ത്രിസഭാ പ്രവേശം ചര്‍ച്ചയായപ്പോള്‍ അപമാനിക്കപ്പെട്ടതും ഐ ഗ്രൂപ്പിന്റെ മനസ്സിലുണ്ടായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാറുള്ള, നേതാക്കളുടെ ദില്ലിയാത്ര ഇത്തവണയും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രി സ്ഥാനം തിരുവഞ്ചൂരില്‍ നിന്നും ഏറ്റെടുക്കാനാവില്ല എന്ന സന്ദേശം സോണിയാഗാന്ധി വഴി രമേശ് ചെന്നിത്തലയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഉപമുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം മന്ത്രിസഭയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
KPCC President Ramesh Chennithala may enter to cabinet soon after he finishes meeting with Sonia Gandhi in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X