ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചാവേറാക്രമണം; 9 മരണം
ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്‍പില്‍ നടന്ന ചാവേറാക്രമണത്തില്‍ കുട്ടികളടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജാലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് തീവ്രവാദി ആക്രണം നടന്നത്. സംഭവത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വാഹനത്തിലെത്തിയാണ് ആ്ര്രകമണം നടത്തിയത്. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ പുറത്തിറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. ചാവേര്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ കനത്ത വെടിവെപ്പ് നടന്നു. ഏറ്റുമുട്ടല്‍ ഒരുണിക്കൂറോളം നീണ്ടുനിന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്ന് നാഗര്‍ഹര്‍ പോലീസ് മേധാവി ഷരീഫ് അമീന്‍ സ്ഥിരീകരിച്ചു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണ് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സമീപത്തുള്ള കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തിന്റെ ശക്തിയില്‍ വിള്ളലേറ്റിട്ടുണ്ട്. കോണ്‍സുലേറ്റിന് തൊട്ടടുത്തുള്ള പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ടവരില്‍ കൂടുതലും. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ട്.
തീവ്രവാദികള്‍ നിരന്തരം ആക്രമിക്കുന്ന സ്ഥലമാണ് ജലാലാബാദ്. അമേരിക്കയും ബ്രിട്ടനും തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും ഞായറാഴ്ച അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications