കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 10 ലക്ഷം വ്യാജഡോക്ടര്‍മാര്‍ !

  • By Meera Balan
Google Oneindia Malayalam News

Medical
മുംബൈ: ഇന്ത്യയില്‍ വ്യാജ ഡോക്ടര്‍മാരുടെ എണ്ണം കൂടുന്നതായി പഠന റിപ്പോര്‍ട്ട്. നഗരങ്ങളിലാണ് ഇത്തരം വ്യാജന്‍മാര്‍ അധികവും. എംബിബിഎസ് ഡിഗ്രി ഇല്ലാത്തവരാണ് അധികം ഡോക്ടര്‍മാരും. ആയുര്‍വ്വേദം, ഹോമിയോ എന്നിവയില്‍ മാത്രം പരിജ്ഞാനമുള്ള ഇവരാകട്ടെ അലോപ്പതിയ്ക്കും ചികിത്സിയ്ക്കുന്നു. ഇന്ത്യയില്‍ ഏകദേശം പത്ത് ലക്ഷത്തിലധികം വ്യജ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം മുറി വൈദ്യന്‍മാരെ നിയമം മൂലം നേരിടണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. ഐഎംഎസ് ഹെല്‍ത്ത് നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിപ്പിയ്ക്കുന്ന ഈ വിവരം പുറത്ത് വന്നത്. പല സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും വ്യാജന്‍മാര്‍ വിലസുന്നതായും വിവരമുണ്ട്.

ജനറല്‍ ഫിസിഷ്യന്‍മാര്‍ ഈടാക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടിത്തുകയാണ് രോഗികളില്‍ നിന്നും ഓങ്കോളജിസ്റ്റുകളും ന്യൂറോളജിസ്റ്റുകളും ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 120 നഗരങ്ങള്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ആരോഗ്യമേഖലയില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഉറപ്പ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 10 ലക്ഷം വ്യാജ അലോപ്പതി ഡോക്ടര്‍മാരാണുള്ളത്. നാല് ലക്ഷത്തോളം ആയുര്‍വ്വേദ, സിദ്ധ, യുനാനി ഡോക്ടര്‍മാരും ഉണ്ട്.

സംഭവം ഐഎംഎ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വളരെ പെട്ടന്ന് തന്നെ നിയമം മൂലം വ്യാജ ഡോക്ടര്‍മാരെ നിരോധിയ്ക്കാനുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും രോഗികളുടെ കാര്യത്തില്‍ തീരുമാനമായി എന്നുവേണം പറയാന്‍ മരുന്നുകള്‍ പരീക്ഷിയ്ക്കാനുള്ള വസ്തു ആയി മനുഷ്യന്‍ മാറുന്നതോടൊപ്പം തന്നെ ഇത്തരം വ്യാജന്‍മാരുടെ കബളിപ്പിക്കലുകള്‍ക്കും ഇരയാക്കപ്പെടുന്നു.

English summary
In a shocking representation of the lack of essential healthcare, the largest chunk of doctors in the country do not hold the MBBS degree (bachelor of medicine, bachelor of surgery) — a basic prerequisite to practice modern medicine (allopathy).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X